ഓര്‍മ്മകുറിപ്പ്

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മക്കായി ഒരു വേദി, പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം...ssblogpalakkad@gmail.com ലേക്ക് ഡിജിറ്റല്‍
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
......

news....

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനസഹായികള്‍

Tuesday, 30 September 2014

KERALA HISTORY CONGRESS

Dear Friends
Margaret Frentz, Oxford University, will inaugurate the KHC Second Session @ Providence College, Kozhikode...
Hurry up...Register your participation before 14th October 2014....


നിയമപാഠം പ്രസന്റേഷന്‍

  നിയമപാഠം പ്രസന്റേഷന്‍
 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള നിയമപാഠം പരീക്ഷയ്ക്ക് സഹായകമായ പ്രസന്റേഷനുകള്‍ ശ്രീമതി.ജയന്തി ടീച്ചര്‍ അയച്ചുതന്നത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

Monday, 29 September 2014

ഗാന്ധിജയന്തി

ഗാന്ധിജയന്തി : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ലൈവ് പ്രശ്‌നോത്തരി


ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും വിക്ടേഴ്‌സ് ചാനലും സംയുക്തമായി ഓണ്‍ലൈന്‍ ലൈവ് പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ ജീവിതവും ദര്‍ശനങ്ങളും നവ മാധ്യമങ്ങളിലൂടെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി അറിയിച്ചു. ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന വെബ്‌സൈറ്റ് ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്യും. 100 ചോദ്യങ്ങള്‍ പ്രശ്‌നോത്തരിയിലുണ്ടാകും. ആദ്യ റൗണ്ടിലെ വിജയികളെ ഫൈനല്‍ റൗണ്ടിലേക്ക് ക്ഷണിക്കും. ഒന്നാം സമ്മാനമായി 5,000 രൂപ നല്‍കും. രണ്ടും മൂന്നും സമ്മാനമായി യഥാക്രമം 3,000 രൂപയും 2,000 രൂപയും നല്‍കും. പ്രശ്‌നോത്തരി വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.

ഒറ്റപ്പാലം ഉപജില്ല ശാസ്ത്രമേള സമയക്രമം


ഈ വര്‍ഷത്തെ ഒറ്റപ്പാലം ഉപജില്ലാ സാമൂഹ്യശാസ്ത്രമേളകടമ്പൂര്‍ ജി എച്ച് എസില്‍ നടക്കും.


ഒക്ടോബര്‍ 29- സാമൂഹ്യശാസ്ത്രമേള 

Tuesday, 23 September 2014

ഫ്‌ളാഗ് കോഡ്

ഇന്ത്യന്‍ ഫ്‌ളാഗ് കോഡിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം

 

2002-ലെ ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ദേശീയ പതാക ഉപയോഗത്തില്‍ പ്രധാനമായും കണ്ടുവരുന്ന ഒന്നാണ് പ്ലാസ്റ്റിക് നിര്‍മ്മിത പതാകകള്‍. ഇത്തരം പ്ലാസ്റ്റിക് പതാകകള്‍ പേപ്പര്‍ പതാകകളെപ്പോലെ നശിക്കുന്നവയല്ല. മാത്രമല്ല അവ പരിസ്ഥിതിക്ക് ദോഷകരവുമാണ്. പേപ്പര്‍ നിര്‍മ്മിത പതാകയെ അപേക്ഷിച്ച് ദീര്‍ഘകാലം മണ്ണില്‍ നശിക്കാതെ കിടക്കുന്നതാകയാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ദേശീയപതാകയോട് കാട്ടുന്ന അനാദരവിന് തുല്യമാണ്. അതിനാല്‍ പ്രധാനപ്പെട്ട ദേശീയ, സാംസ്‌കാരിക, കായിക മേളകള്‍ നടക്കുന്ന സന്ദര്‍ഭങ്ങളില്‍ പേപ്പര്‍ നിര്‍മ്മിതമായ ദേശീയ പതാകകള്‍ മാത്രം ഉപയോഗിക്കണം. ഉപയോഗശേഷം, അവ തറയില്‍ വലിച്ചെറിയാതിരിക്കുവാനും ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതുപോലെ പതാകയോടുള്ള ആദരവ് നിലനിര്‍ത്തുന്ന രീതിയില്‍ സ്വകാര്യമായി മറവ് ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖാദി, കൈത്തറിതുണികൊണ്ട് 2:3 അനുപാതത്തില്‍ മുകളില്‍ കുങ്കുമം നടുവില്‍ വെള്ള, അടിയില്‍ പച്ച നിറ വിന്യാസത്തില്‍ നിര്‍മ്മിച്ചതാണ് നമ്മുടെ ദേശീയപതാക. 2:3 എന്ന അനുപാതം തെറ്റിച്ച് ദേശീയ പതാക നിര്‍മ്മിക്കാന്‍ പാടില്ല. ഇരുണ്ട നീലനിറത്തിലുള്ള 24 ആരക്കാലുകളുള്ള അശോകചക്രം, ദേശീയ
പതാകയുടെ മധ്യത്തില്‍ മുദ്രിതമായിരിക്കണം. അശോകചക്രവും നിശ്ചിത അളവിലാണ് വരയ്‌ക്കേണ്ടത്. ദേശീയപതാക അലക്ഷ്യമായി വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. പതാക സ്തംഭത്തിന്റെ ഏറ്റവും മുകളിലാണ് കെട്ടേണ്ടത്. ദു:ഖാചരണ ഭാഗമായല്ലാതെ പതാക താഴ്ത്തിക്കെട്ടരുത്. ഉയര്‍ത്തിയ ഉടനെ അഭിവാദ്യം ചെയ്തശേഷം ദേശീയ ഗാനം ആലപിക്കണം. ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റുപതാക ഉയര്‍ത്താന്‍ പാടില്ല. വരികളുടെ ഏറ്റവും വലതുവശത്തായിരിക്കണം ദേശീയപതാക വാഹകന്റെ സ്ഥാനം. വ്യക്തികള്‍ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമല്ലാതെ ദേശീയ പതാക ഉപയോഗിക്കരുത്. സൂര്യാസ്തമയത്തിനുമുമ്പ് ദേശീയപതാക അഴിച്ചുമാറ്റണം. പതാക നിലത്തിടരുത്. ചളിയിലോ വെള്ളത്തിലോ വീഴരുത്. ദേശീയ പതാകയോ അതിന്റെ അനുകരണങ്ങളോ വ്യക്തിപരമായ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കരുത്. പ്‌ളാസ്റ്റിക് നിര്‍മ്മിതമായ ദേശീയ പതാകയുടെ അനുകരണങ്ങള്‍ വില്‍ക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. പ്ലാസ്റ്റിക്കിനു പകരം പേപ്പര്‍ ഉപയോഗിക്കാം.

Monday, 22 September 2014

കേരളപ്പഴമ

9ss-1
കേരളപ്പഴമ



JEYANTHI

ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പഠനപ്രവര്‍ത്തനങ്ങളുടെ പ്രസന്റേഷനുകളാണ് പാലക്കാട് ഗവ: മോയന്‍സ് ഹൈസ്ക്കൂളിലെ ജയന്തിടീച്ചര്‍ അയച്ചുതന്നത്.വളരെയധികം ഉപകാരപ്രദമായ ഈ പ്രസന്റേഷനുകള്‍ തീര്‍ച്ചയായും ഉപയോഗിക്കുമല്ലോ.
ജയന്തിടീച്ചറിന് SS BLOG PALAKKAD ന്റെ അഭിനന്ദനങ്ങള്‍

JEYANTHY.R
H.S.A SOCIAL SCIENCE
GMMGHSS-PALAKKAD

നാടുവാഴിത്തം


ഉത്പാദനവും ഉത്പാദനഘടകങ്ങളും


VEDAS


SOUTH AMERICA


സമുദ്രജലപ്രവാഹങ്ങള്‍


OCEAN CURRENTS


NORTH AMERICA


ആസ്ത്രേലിയ

 9th ss2




Thursday, 18 September 2014

slide presentation

സാമൂഹ്യശാസ്ത്രം-2  സ്ലൈഡ് പ്രസന്റേഷന്‍




Monday, 15 September 2014

പ്രസന്റേഷന്‍


പത്താം ക്ലാസിലെ ഒരൊറ്റഭൂമി ,വന്‍കരകള്‍ എന്നീ പഠനപ്രവര്‍ത്തനങ്ങള്‍ക്കനുയോജ്യമായ പ്രസന്റേഷനുകള്‍ പാലക്കാട് മോയന്‍സ് ഹൈസ്ക്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപിക ശ്രീമതി. ജയന്തി ടീച്ചര്‍ അയച്ചുതന്നത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.ജയന്തിടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍.അഭിപ്രായങ്ങള്‍ അറീയ്ക്കുമല്ലോ...

slide presentation






Friday, 5 September 2014

X STANDARD സാമൂഹ്യശാസ്ത്രം



X STANDARD സാമൂഹ്യശാസ്ത്രം പാദവാര്‍ഷിക പരീക്ഷ -2014
 ഉത്തര സൂചിക

തയ്യാറാക്കിയത് 
Smt Alice Mathew,GHS Vechoor,

Thursday, 4 September 2014

കുട്ടനാട് കായലും ജനജീവിതവും

കുട്ടനാട് കായലും ജനജീവിതവും 

എട്ടാംക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠഭാഗത്തെ അടിസ്ഥാനമാക്കി ബയോവിഷന്‍ വീഡിയോബ്ലോഗിന്റെ ശ്രീ.സുഭാഷ് സോമന്‍ സാര്‍ തയ്യാറാക്കിയ ഫീച്ചര്‍ പോസ്റ്റിനായി താഴെ ക്ലിക്ക് ചെയ്യുക



Wednesday, 3 September 2014

IX -സാമൂഹ്യശാസ്ത്രം പാദവാര്‍ഷികം ANSEWR KEY

IX -സാമൂഹ്യശാസ്ത്രം പാദവാര്‍ഷികം  ANSEWR KEY
(MATHS BLOG)



Thanks to Naufal Sadique.K, Jamia Islamiya HSS, Thrikkalangode
STD IX Social Science

Thanks to Alice Mathew, HSA (SS), Govt. HS Vechoor, Vaikom, Kottayam.

There is a mistake in IX SS answers.Q.No. 1. - the correct answer is വിയോജകസീമ.

Monday, 1 September 2014

National Repository of Open Educational Resources

സാമൂഹ്യശാസ്ത്രഅധ്യാപകര്‍ക്ക് ഉപയോഗപ്രദമായ
 ഒരു റിസോഴ്സ് സൈറ്റ്
 

National Repository of Open Educational Resources

Connecting Knowledge Connecting People

 

 clickhere

 

കോട്ടയത്തുള്ള അധ്യാപകസുഹൃത്ത് ശ്രീ .ടോണി നിര്‍ദ്ദേശിച്ച പ്രകാരം നല്ലൊരു റിസോഴ്സ് സൈറ്റ് ഉപയോഗപ്പെടുത്തുമല്ലോ.

ടോണിസാറിനു നന്ദി