ഗാന്ധിജയന്തി : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ലൈവ് പ്രശ്‌നോത്തരി
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും
വിക്ടേഴ്‌സ് ചാനലും സംയുക്തമായി ഓണ്‍ലൈന്‍ ലൈവ് പ്രശ്‌നോത്തരി
സംഘടിപ്പിക്കുന്നു.
മഹാത്മാഗാന്ധിയുടെ ജീവിതവും ദര്‍ശനങ്ങളും നവ മാധ്യമങ്ങളിലൂടെ
കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയാണ് ലക്ഷ്യമിടുന്നതെന്ന്
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി അറിയിച്ചു.
ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന വെബ്‌സൈറ്റ് ഗാന്ധിജയന്തി ദിനത്തില്‍
ഉദ്ഘാടനം ചെയ്യും. 100 ചോദ്യങ്ങള്‍ പ്രശ്‌നോത്തരിയിലുണ്ടാകും. ആദ്യ
റൗണ്ടിലെ വിജയികളെ ഫൈനല്‍ റൗണ്ടിലേക്ക് ക്ഷണിക്കും. ഒന്നാം സമ്മാനമായി
5,000 രൂപ നല്‍കും. രണ്ടും മൂന്നും സമ്മാനമായി യഥാക്രമം 3,000 രൂപയും
2,000 രൂപയും നല്‍കും. പ്രശ്‌നോത്തരി വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം
ചെയ്യും.
|
No comments:
Post a Comment