ഓര്‍മ്മകുറിപ്പ്

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മക്കായി ഒരു വേദി, പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം...ssblogpalakkad@gmail.com ലേക്ക് ഡിജിറ്റല്‍
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
......

news....

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനസഹായികള്‍

Tuesday, 18 November 2014

ss


 യു.സി അബ്ദുള്‍ വാഹിദ് സാര്‍ തയ്യാറാക്കുന്ന പ്രസന്റേഷനുകള്‍വടകര നാദാപുരം ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസിലെ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകനായ യു.സി അബ്ദുള്‍ വാഹിദ് സാര്‍ തയ്യാറാക്കുന്ന പ്രസന്റേഷനുകള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ കാര്യക്ഷമമായി ഉപയോഗിച്ചുവെന്നറിഞ്ഞതില്‍ സന്തോഷം അറിയിക്കട്ടെ. ഇത്തവണ, പത്താം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിലെ 'ലോകയുദ്ധവും തുടര്‍ച്ചയും', 'രണ്ടാം ലോകയുദ്ധവും സാമ്ര്യാജ്യത്തിന്റെ തകര്‍ച്ചയും', 'ഇന്ത്യ ഭൗതിക ഭൂമിശാസ്ത്രം', 'ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം' എന്നീ അദ്ധ്യായങ്ങളെ സജീവവും പ്രവര്‍ത്തനാധിഷ്ഠിതവും ആക്കാനുള്ള പ്രസന്റേഷനുകളാണ് ഈ പോസ്‌റിറിലൂടെ നല്‍കിയിട്ടുള്ളത്. പൗരസ്ത്യദേശങ്ങളുമായുള്ള യൂറോപ്പിന്റെ വാണിജ്യ ബന്ധം സാംസ്‌കാരിക രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ച ഭൂമിശാസ്ത്രപരമമായ കണ്ടുപിടുത്തങ്ങള്‍ക്കും അത് കോളനി വല്‍കരണത്തിലേക്കും നയിച്ചു. പുതിയതായി ഉയര്‍ന്നു വന്ന മധ്യവര്‍ഗ്ഗം വിപ്ലവങ്ങളിലൂടെ രാഷ്ട്രീയസ്വാധീനം ഉറപ്പിച്ചു. വ്യവസായ വിപ്‌ളവം സൃഷ്ടിച്ച മുതലാളിമാരുടെ ലാഭം, തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഘടിത വിലപേശലിലൂടെ കുറയാന്‍ തുടങ്ങിയപ്പോള്‍ സാമ്രാജ്യത്വം ആരംഭിച്ചു.

സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ തമ്മിലുള്ള മല്‍സരം ജര്‍മ്മനിയും ഇറ്റലിയും ഏകീകരിക്കപ്പെട്ടതോടെ വളരെ ശക്തമായി. അക്രാമക ദേശീയത ശത്രുത വര്‍ദ്ധിപ്പിച്ചു. സൈനിക ബലവും ആയുധ ശേഖരവും വര്‍ദ്ധിപ്പിച്ച് ചേരിതിരിഞ്ഞ് സൈനിക സംഖ്യങ്ങള്‍ രൂപീകരിച്ചു. പ്രതിസന്ധികള്‍ മാനവരാശിയുടെ ചരിത്രത്തില്‍ ദുരന്തഅദ്ധ്യായങ്ങള്‍ രചിച്ചു. ദുഃഖപൂര്‍ണ്ണമായ ഈ രണ്ടു ആദ്ധ്യായങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഒന്നാം ലോകയുദ്ധാനന്തരം സംഖ്യ കക്ഷികള്‍ പ്രതികാരം തീര്‍ത്ത ഉടമ്പടികളില്‍ നിന്ന് ഫാഷിസവും നാസിസവും ഉയര്‍ത്തെഴുന്നേറ്റ് ഭീകരമായി മാറുകയായിരുന്നു രണ്ടാമത്തെ യുദ്ധം. നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നത് സാമ്രജ്യത്വ യുദ്ധമാണെങ്കില്‍ 1945 ല്‍ അവസാനിച്ച യുദ്ധം സാമ്രാജ്യത്ത്വത്തിന്റെ തകര്‍ച്ചയുടെ യുദ്ധമാണ്.

യുദ്ധങ്ങള്‍ക്കിടയില്‍ നടന്ന റഷ്യന്‍ വിപ്‌ളവവും USSR ന്റെ വളര്‍ച്ചയും യുദ്ധത്തിനു ശേഷം ശക്തിയാര്‍ജിച്ച കോളനി വിരുദ്ധ സമരങ്ങളും ശീതസമരവും UN ഇടപ്പെടലും NAM ന്റെ പ്രസക്തിയും USSR ന്റെ തകര്‍ച്ചയും ഏകധ്രുവലോകവും നവ സാമ്രാജ്യത്ത്വവും നമുക്കിവിടെ കാണാം.

ഭൂമിശാസ്ത്രഭാഗത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇന്ത്യയുടെ ഭൗതിക സാമ്പത്തിക ഭൂമിശാസ്ത്രമാണ്. വൈവിധ്യങ്ങളുടെ നാടായ നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്ക് കാരണം വൈവിധ്യമാര്‍ ഭൂപ്രക്യതി സവിശേഷതകളാണെന്ന കാര്യം ഓര്‍മ്മിപ്പിച്ച് നമ്മുടെ രാജ്യത്തിന്റെ ഭൂപ്രക്യതി, നദികള്‍, കാലാവസ്ഥ, മണ്ണിനങ്ങള്‍ സസ്യജാലങ്ങള്‍ എന്നിവ ദര്‍ശിച്ച് വിശദീകരിക്കുന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന വിഭവങ്ങളിലേക്കാണ് അടുത്ത അദ്ധ്യായത്തില്‍ കടക്കുന്നത്. ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയാകാനുള്ള സാധ്യതകള്‍ ആരായുകയും ചെയ്യുന്നു.ഇന്ത്യയിലെ കാര്‍ഷിക കാലങ്ങള്‍, വിളകള്‍, ധാതുക്കളും, വ്യവസായങ്ങളും , ഗതാഗഗത സൗകര്യങ്ങളും ഇവിടെ വിശദീകരിക്കപ്പെടുന്നു. ശാശ്വത സമാധാനം പുലരുന്ന ലോകത്ത് നമ്മുടെ രാജ്യത്തെ എങ്ങിനെ വന്‍ ശക്തിയായി മാറ്റാം എന്ന പലരുടെയും സ്വപ്നങ്ങളുടെ സാക്ഷാല്‍കാരത്തിലേക്ക് നമുക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കാം.
 Social Science India Physical   click

 Social Science 1 Unit 5 : click

Social Studies 1 Chapter 4 :
click

Social Studies 2 Chapter 5 : click
Geography of India              click

 

Monday, 17 November 2014

result

പാലക്കാട് ജില്ലാ സാമൂഹ്യശാസ്ത്രമേള അനങ്ങനടി സ്കൂള്‍,എ.യു.പി.എസ് പനമണ്ണ എന്നിവിടങ്ങളില്‍ നടക്കുന്നു
Saturday, 1 November 2014

presntation

പുലാശ്ശേരി ഗവ:ഹൈസ്ക്കൂളിലെ രാമചന്ദ്രന്‍ മാസ്റ്റര്‍ അയച്ചുതന്ന പ്രസന്റേഷനുകള്‍ ഇവിടെ പോസ്റ്റ് ചെയ്തു തുടങ്ങുന്നു.ഉപയോഗപ്പെടുത്തുക.അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ssblogpalakakd@gmail.com ലേക്ക് മെയില്‍ ചെയ്യുകയോ പോസ്റ്റിനു താഴെ കമന്റായി നല്‍കുകയോ ചെയ്യാവുന്നതാണ്

child care


പഠനത്തില്‍ പിന്നോക്കം നില്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പദ്ധതി
വിജയശ്രീ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാപഞ്ചായത്തുംഡയറ്റും എസ്.എസ്.എയും ചേര്‍ന്ന് പഠനത്തില്‍ പിന്നോക്കം നില്കുന്ന കുട്ടികള്‍ക്കായിഗണിതം,സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്,ഫിസിക്സ്, കെമിസ്ട്രിഎന്നീ വിഷയങ്ങള്‍ക്കായി തയ്യാറാക്കിയ മോഡ്യൂള്‍ അതാത് സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍മാര്‍ക്കായി ഒരു ഏകദിന ശില്പശാലയിലൂടെ ഇന്ന് കൈമാറി.പട്ടാമ്പി ഗവ:ഹൈസ്ക്കൂളില്‍ വെച്ചുനടന്ന സാമൂഹ്യശാസ്ത്ര ക്ലസ്റ്ററില്‍ ഒറ്റപ്പാലം വിദ്യഭ്യാസ ജില്ലയിലെ സാമൂഹ്യശാസ്ത്ര സബ്ജക്റ്റ് കൗണ്‍സില്‍ കണ്‍വീനര്‍മാര്‍ പങ്കെടുത്തു.ശ്രീ.ജയരാജ്,ശ്രീ.മുഹമ്മദ് ഇഖ്ബാല്‍,ശ്രീ പ്രകാശ് മണികണ്ഠന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.തുടര്‍ന്ന് സ്കൂളിലെത്തുന്ന കണ്‍വീനര്‍മാര്‍ സബ്ജക്ട് കൗണ്‍സില്‍ വിളിച്ചുക്കൂട്ടുകയും രണ്ടുശനയാഴ്ചകളിലായി മൂന്ന് മണിക്കൂര്‍ വീതമുള്ള രണ്ടു ക്യാമ്പുകളിലൂടെ പഠനത്തില്‍ പിന്നോക്കം നില്കുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസുകള്‍ നടത്തും.