പഠനത്തില്‍ പിന്നോക്കം നില്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പദ്ധതി
വിജയശ്രീ
പദ്ധതിയുടെ ഭാഗമായി പാലക്കാട്
ജില്ലാപഞ്ചായത്തുംഡയറ്റും
എസ്.എസ്.എയും
ചേര്‍ന്ന് പഠനത്തില്‍ പിന്നോക്കം
നില്കുന്ന കുട്ടികള്‍ക്കായിഗണിതം,സാമൂഹ്യശാസ്ത്രം,
ഇംഗ്ലീഷ്,ഫിസിക്സ്,
കെമിസ്ട്രിഎന്നീ
വിഷയങ്ങള്‍ക്കായി തയ്യാറാക്കിയ
മോഡ്യൂള്‍ അതാത് സബ്ജക്ട്
കൗണ്‍സില്‍ കണ്‍വീനര്‍മാര്‍ക്കായി
ഒരു ഏകദിന ശില്പശാലയിലൂടെ
ഇന്ന് കൈമാറി.പട്ടാമ്പി
ഗവ:ഹൈസ്ക്കൂളില്‍
വെച്ചുനടന്ന സാമൂഹ്യശാസ്ത്ര
ക്ലസ്റ്ററില്‍ ഒറ്റപ്പാലം
വിദ്യഭ്യാസ ജില്ലയിലെ
സാമൂഹ്യശാസ്ത്ര സബ്ജക്റ്റ്
കൗണ്‍സില്‍ കണ്‍വീനര്‍മാര്‍
പങ്കെടുത്തു.ശ്രീ.ജയരാജ്,ശ്രീ.മുഹമ്മദ്
ഇഖ്ബാല്‍,ശ്രീ
പ്രകാശ് മണികണ്ഠന്‍ എന്നിവര്‍
ക്ലാസുകള്‍ക്ക് നേതൃത്വം
നല്കി.തുടര്‍ന്ന്
സ്കൂളിലെത്തുന്ന കണ്‍വീനര്‍മാര്‍
സബ്ജക്ട് കൗണ്‍സില്‍
വിളിച്ചുക്കൂട്ടുകയും
രണ്ടുശനയാഴ്ചകളിലായി മൂന്ന്
മണിക്കൂര്‍ വീതമുള്ള രണ്ടു
ക്യാമ്പുകളിലൂടെ പഠനത്തില്‍
പിന്നോക്കം നില്കുന്ന
കുട്ടികള്‍ക്കായുള്ള പ്രത്യേക
ക്ലാസുകള്‍ നടത്തും.
No comments:
Post a Comment