ഓര്‍മ്മകുറിപ്പ്

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മക്കായി ഒരു വേദി, പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം...ssblogpalakkad@gmail.com ലേക്ക് ഡിജിറ്റല്‍
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
......

news....

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനസഹായികള്‍

ARTICLES

 

 

Antarctic Expedition and Polar Science

The Antarctic Research Programme, which was initiated in 1981, has taken the shape of a major national programme that has a distinct multi-institutional and multi-disciplinary approach. So far 25 scientific expeditions have been launched on a regular basis. In addition, three expeditions to the Southern Oceans for carrying out research in the thrust areas of polar science including a Weddel Sea Expedition and Krill Expedition for assessment of Krill Resources in Antarctic waters, were also undertaken. The Indian station Maitri situated in the Central Droning Maud land of east Antarctica has provided a platform to more than 1,500 personnel drawn from about 75 national laboratories, institutes, universities, survey and service organisations to conduct experiments in all major disciplines of polar sciences. This is an outstanding example of networking national facilities and expertise. The expeditions to Antarctica are organised every year by National Centre for Antarctic and Ocean Research (External website that opens in a new window) (NCAOR) an autonomous institution of the Ministry set up at Goa.
NCAOR is the first institute of its kind in the country completely dedicated to all the aspects of polar research. Scientific experiments being carried out at 787 Scientific and Technological Developments Antarctica are in the field of Measurements of Greenhouse gases, Tele Seismic studies, Permanent GPS Tracking Station at Maitri, Study of Crack propagation on Ice Sheet, Communication at Maitri. ORV Sagar Kanya also conducted experiments in the Southern Ocean. In the 25th Indian Antarctic Expedition which left from Cape Town in the last week of December 2005, two students and one Scientist representing a private research centre, participated for the first time. Dakshin Gangotri Glacier, which has been monitored by Indian Scientists for the last 23 years in Antarctica has been declared as an Antarctic Specially Protected Area (ASPA) by the governing body of the Antarctic Treaty in its XXVIII Antarctic Treaty Consultative Meeting (External website that opens in a new window) (ATCM) held in Stockholm in June 2006. An Ice Core Laboratory to study the ice cores brought from the Antarctica, has become fully operational at NCAOR, Goa.

Ocean Observations and Information Services (OOIS)

Change is believed to be one of the potential factor for causing variation in the weather pattern resulting in droughts, floods, and extreme heat conditions in various parts of the world. The understanding on climate variability is an imperative need for India as monsoon plays an important role in the economy. Although, the oceans play an important role in the climate change, the symbiotic connection between ocean and atmosphere particularly in terms of exchange of heat and mass is not well understood. Recognising the importance of information and knowledge of the seas, an integrated programme on Ocean Observations and Information Services has been launched targeting at,
  1. Development of a wide range of ocean-atmospheric and coastal models
  2. Generation of algorithms for retrieval of satellite parameters
  3. Augmentation of ocean observations including in-situ and satellite measurements
  4. Operationalisation of ocean advisory services
The OOIS consists of four major components viz., Ocean Observing System, Ocean Information Services, Ocean Modelling and Dynamics (INDOMOD) and Satellite Coastal Oceanographic Research (External website that opens in a new window) (SATCORE).

Ocean Observing System (OOS)

The Global Ocean Observing System (GOOS) of the Intergovernmental Oceanographic Commission, co-sponsored by WMO, UNEP and ICSU, is an internationally organised system for gathering, coordinating, quality control and distribution of marine and oceanographic data and derived products of common worldwide importance and utility as defined by the requirements of the broadest possible spectrum of user groups. It is recognised that one of the most important means of implementation of GOOS is through the development of regional alliances, which are able to focus on issues of common national or regional interest. Under the National Data Buoy Programme (External website that opens in a new window) (NDBP) being implemented by the National Institute of Ocean Technology (External website that opens in a new window) (NIOT), 30 moored data buoys were deployed in the Indian seas both in shallow and deep waters to cater to the needs of real time data in respect of India Meteorological Department, Coast Guard and supply of data to a variety of applications like port activities, harbour/offshore-structure development, satellite data validation, environmental monitoring, climate studies, etc.
The data buoys are now being developed indigenously to meet the requirement of additional buoys. Besides, India is coordinating the International ARGO Project of the Indian Ocean that would provide periodic profiles of temperature and salinity of the upper ocean up to a depth of 2000 metres to understand the structure and dynamics of the upper ocean that influence climate. India has assumed the leadership in the region and is responsible for deployment of ARGOs in the entire Indian Ocean. A Regional ARGO data Centre has also been established at INCOIS, Hyderabad for archival and dissemination of ARGO Data. During the year a set of six argo data products are being made available through INCOIS web site besides dissemination of processed data for the floats.
India has led the establishment of a regional alliance Indian Ocean component of Global Ocean Observing System (IOGOOS) and achieved the leadership in Indian Ocean for ocean observations. This is a major milestone towards understanding the oceanic processes of the Indian Ocean and their application for the benefit of all people in the region. IOGOOS is intended to elevate the Indian Ocean from one of the least studied to one of the most studied of the world's major oceans, with a real emphasis on the link between societal and scientific issues. India is an elected Chairman of Inter-Governmental Oceanographic Commission. India is an elected chairman of IOGOOS that has 24 members/associate members from 13 countries and the IOC. The IOGOOS Secretariat has been established at INCOIS, Hyderabad. So far India has deployed 107 ARGO floats out of planned 150 floats during Tenth Plan period.

Ocean Information Servives (OIS)

Under the programme on Ocean Information Services, near real-time data and data products such as Sea Surface Temperature (SST) and Potential Fishing Zone (PFZ) advisories delimiting features like upwelling zones, maps, eddies, chlorophyll, suspended sediment load, etc., consultancy services to the Central Government, States, corporate sector industries, are being made available to the user agencies under one roof. The concerted efforts of our Scientists from Ocean Development, Space and Fishery Science over the last five years have culminated in a unique service to provide reliable and timely potential fishing zone advisories using satellite data to the fishing community of the entire coastline of the country in a mission mode. Potential Fishing Zone (PFZ) Advisories are disseminated thrice a week to over 225 nodes located in various states, viz. Gujarat, Maharashtra, Karnataka, Goa, Kerala, Tamil Nadu, Andhra Pradesh, Odisha, West Bengal, Lakshadweep as well as Andaman & Nicobar Islands. Frequent and intense interactions between the scientists and fishing community at the fishing harbours, and use of a wide range of media such as fax, telephone, electronic display boards, satellite radio and internet have ensured that these advisories provided in the local languages become part of the value chain of the fishing community. A dynamic website has also been established at INCOIS for dissemination of a variety of application (www.incois.gov.in). In addition, INCOIS has been providing Ocean State Forecast on experimental basis to various stake holder.
Currents 3 parameters, i.e., Waves, Swell and Tidal currents are being made available through INCOIS web site. Currently PFZ information is also being disseminated through electronic display boards instituted at 20 local beaches and dissemination through a wide range of media: print, Newspaper, TV, Radio, etc.

 

ഇനി ടെക്സ്റ്റ് ബുക്ക് ഭാരം പേറേണ്ട; പകരം ടാബുകള്‍

തിരുവനന്തപുരം: കുട്ടികളുടെ നടുവൊടിക്കുന്ന ടെക്സ്റ്റ് ബുക്ക് ഭാരം കുറക്കാന്‍ സ്കൂളുകളില്‍ ടാബ്ലറ്റ് വ്യാപകമാക്കാന്‍ ആലോചന. ബാഗിന്‍െറ ഭാരം കുറക്കുന്നതിനു പുറമെ ബഹുമുഖ പഠന സഹായി എന്ന നിലയിലും ടാബുകള്‍ ക്ളാസ് റൂമുകള്‍ കീഴടക്കാന്‍ ഒരുങ്ങുന്നതായാണ് റിപോര്‍ട്ട്. സി.ബി.എസ്.ഇ സ്കൂളുകളാണ് പുതിയ പരീക്ഷണത്തിനായി ആദ്യം തയ്യാറെടുക്കുന്നത്. എട്ടാം ക്ളാസ് മുതല്‍ 12ാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്ക് ടെക്സ്റ്റ് ബുക്കുകള്‍ക്ക് പകരം ടാബ്ലറ്റുകള്‍ നല്‍കി പട്ടാമ്പി എം.ഇ.എസ് ഇന്‍റര്‍ നാഷനല്‍ സ്കൂള്‍ ഈ അധ്യയന വര്‍ഷം തന്നെ വിജയകരമായ പരീക്ഷണം നടത്തി. 552 ടാബ്ലറ്റുകളാണ് ഇവിടെ കുട്ടികള്‍ക്ക് കൊടുത്തത്. മറ്റു സി.ബി.എസ്.ഇ സ്കൂളുകളും ടെക്സ്റ്റ് ബുക്കുകളോട് വിട പറയാനുള്ള ശ്രമത്തിലാണ്. സ്കൂള്‍ ബാഗുകളുടെ ഭാരം കുറക്കുന്നതിനോട് അധ്യാപക രക്ഷാ കര്‍തൃ സമിതികള്‍ക്ക് യോജിപ്പാണ്.

ടാബുകളുടെ ദുരുപയോഗമാണ് ഇക്കാര്യത്തില്‍ രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നത്്. എന്നാല്‍. കുട്ടികള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍ അധ്യാപകര്‍ക്ക് നിരീക്ഷിക്കാനാവും. അതോടൊപ്പം ഒരു ടാബ് മൂന്നു വര്‍ഷം വരെ ഉപയോഗിക്കാനുമാവും . ഒരോ വര്‍ഷവും പുതിയ ടാബ്ലറ്റുകള്‍ വാങ്ങേണ്ട ആവശ്യമില്ല. അടുത്ത വര്‍ഷം മുതല്‍ വിവിധ സി.ബി.എസ്.ഇ സ്കൂളുകള്‍ ടെക്സ്റ്റ് ബുക്കുകള്‍ക്ക് പകരം ടാബുകള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഹൈസ്കൂള്‍ തലത്തിലാണ് ടാബ്ലറ്റുകള്‍ പരീക്ഷിക്കുന്നത്. താമസിയാതെ എല്‍പി. വിഭാഗത്തിലേക്കും ടാബുകളുടെ സേവനം ഉപയോഗപ്പെടുത്തും.
സി.ബി.എസ്.ഇക്കൊപ്പം സര്‍ക്കാര്‍ സ്കൂളുകളിലും ഇത്തരം പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത140 സ്കുളുകളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ടാബ്ലറ്റ് നല്‍കാന്‍ ഐ.ടി @ സ്കൂളിന് പദ്ധതിയുണ്ട്. ഒരു അസംബ്ളി നിയോജകമണ്ഡലത്തില്‍നിന്ന് ഒരു സ്കൂള്‍ എന്ന രീതിയിലാണ് തെരഞ്ഞെടുക്കുക. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുന്നതിനായി മൂന്നു കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇത് വിജയകരമായി നടക്കുകയാണെങ്കില്‍ മറ്റു സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ നിന്നും സാവധാനം ടെക്സ്റ്റ് ബുക്കുകള്‍ അപ്രത്യക്ഷമാവും.

'റോസേറ്റ'യുടെ വാല്‍നക്ഷത്ര വേട്ട 

 ഒരു കൃത്രിമോപഗ്രഹത്തെ വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിലും, ഒരു ലാന്‍ഡറിനെ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലും എത്തിക്കുന്ന ആദ്യദൗത്യമാണ് 'റോസേറ്റ'
പ്രപഞ്ചത്തിന്റെ സത്തയും ശൈലിയും തേടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങള്‍ക്ക് പലപ്പോഴും വഴിത്തിരിവുകളുണ്ടാകുന്നത് യാദൃശ്ചികമായ കണ്ടെത്തലുകളിലൂടെയാണ്. ഹൈഡ്രജന്‍ കഴിഞ്ഞാല്‍ ദൃശ്യപ്രപഞ്ചത്തില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ഹീലിയത്തിന്റെ സാന്നിധ്യം ഭൂമിയില്‍ നാം തിരിച്ചറിയുന്നതിനു മുമ്പുതന്നെ സൂര്യനില്‍ കണ്ടെത്തിയത് അങ്ങനെയായിരുന്നല്ലോ.

സൗരയൂഥത്തിന്റെയും അതിലെ അനന്യഗോളമായ ഭൂമിയുടെയും അതില്‍തുടിക്കുന്ന ജീവന്റെയും അടിവേരുകള്‍ അന്വേഷിച്ചുകൊണ്ടുള്ള ശാസ്ത്രത്തിന്റെ യാത്രകള്‍ പുതിയ ചക്രവാളങ്ങള്‍ തേടുകയാണ്. പ്രപഞ്ചരഹസ്യങ്ങള്‍തേടി നാളിതുവരെ നടന്നിട്ടുള്ള നമ്മുടെ അന്വേഷണങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് 'ച്യുര്യുമോവ് ഗരാസിമെന്റോ' ( Churyumov-Garasimento ) എന്ന വാല്‍നക്ഷത്രത്തിലേക്കുള്ള യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ( ഇസ - ESA ) യുടെ 'റൊസേറ്റാ ദൗത്യം'.

1969 ല്‍ കണ്ടെത്തിയ 'ചുര്യുമോവ്-ഗരാസിമെന്റോ' വാല്‍നക്ഷത്രം ദീര്‍ഘവൃത്താകാര ഭ്രമണപഥത്തിലൂടെയാണ് സൂര്യനെ വലംവെയ്ക്കുന്നത്. അതിന്റെ ഭ്രമണപഥത്തിന് സൂര്യനില്‍നിന്നുള്ള പരമാവധി അകലം ( Aphelion ) ഏതാണ്ട് 85.46 കോടി കിലോമീറ്ററും, സൂര്യനോട് ഏറ്റവും അടുത്തുള്ള സ്ഥാനം ( Perihelion ) 1.24 കോടി കിലോമീറ്ററുമാണ്. ഈ വാല്‍നക്ഷത്രം ഒദ്യോഗികമായി '67പി' ( 67p ) എന്നാണ് അറിയപ്പെടുന്നത്.

ടെലിസ്‌കോപ്പ് കണ്ടുപിടിക്കുന്നതിനും എത്രയോ മുമ്പുതന്നെ പൗരാണികരുടെ ശ്രദ്ധയാകര്‍ഷിച്ച ആകാശചാരികളാണ് വാല്‍നക്ഷത്രങ്ങള്‍. അവയെക്കുറിച്ചുള്ള പഠനം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്.

സൗരയൂഥത്തിന്റെ ബാല്യത്തില്‍ സൂര്യനും ഗ്രഹങ്ങളും പിറവികൊണ്ട അതേ വസ്തുക്കളുടെ അവശിഷ്ടങ്ങളില്‍നിന്ന് ജന്മമെടുത്തവയാണ് വാല്‍നക്ഷത്രങ്ങളെന്ന് കരുതപ്പെടുന്നു. കാര്യമായ മാറ്റമൊന്നും സംഭവിക്കാതെ അതിശൈത്യമേഖലയില്‍ വിഹരിക്കുന്ന ഇവയെക്കുറിച്ചുള്ള പഠനങ്ങള്‍, സൗരയൂഥത്തിന്റെ ഉത്പത്തി സംബന്ധിച്ച പല സംശയങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2014 ആഗസ്ത് ആറാം തീയതി മുതല്‍ 'റോസേറ്റാ പേടകം' ( Rosetta probe ) വാല്‍നക്ഷത്രത്തെ വലംവെച്ചു തുടങ്ങിയിരിക്കുകയാണ്. പേടകത്തിലെ ലാന്‍ഡറായ 'ഫിലേ' ( philae ) വാല്‍നക്ഷത്രത്തിലിറങ്ങാനുള്ള തയ്യാറെടുപ്പിലുമാണ്.

ഒരു കൃത്രിമോപഗ്രഹത്തെ വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിലും, ഒരു ലാന്‍ഡറിനെ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലും എത്തിക്കുന്ന ആദ്യദൗത്യമായിരിക്കും റോസേറ്റാ.

പേരിലുമുണ്ട് കാര്യം!

വാല്‍നക്ഷത്രത്തിന്റെ പൊരുളന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട റോസേറ്റാ പേടകം ഈ പേര് ചരിത്രപ്രസിദ്ധമായ 'റോസേറ്റാ ശില' ( Rosetta stone ) യില്‍ നിന്ന് കടംകൊണ്ടത് യാദൃശ്ചികമായല്ല. ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഇന്ന് ഏറ്റവുമധികം സന്ദര്‍ശിക്കപ്പെടുന്ന പൗരാണിക വസ്തുക്കളില്‍ ഒന്നായ റൊസേറ്റാ ശിലയുടെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു തീരുമാനമായിരുന്നു അത്.

1799 ല്‍ നൈല്‍നദിയുടെ പടിഞ്ഞാറന്‍ തുരുത്തില്‍ 'റാഷിദ്' എന്ന ചെറുപട്ടണത്തിന് (അറബിയില്‍ 'റാഷിദ്' എന്നാണ് റോസേറ്റാ ഇന്നറിയപ്പെടുന്നത്) സമീപമുള്ള ജൂലിയന്‍ കോട്ട വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ച് സൈനികര്‍ ഒരു ചുമര് പൊളിക്കുന്ന വേളയിലാണ് ഈ അസാധാരണ ശിലാഫലകം കണ്ടെത്തുന്നത്. പുരാതന ഈജിപ്തിലെ ഹൈറോഗ്ലിഫിക്‌സ്, ഡെമോട്ടിക്, പ്രാചീനട്രീക്ക് എന്നീ മൂന്ന് ഭാഷകളില്‍ ആലേഖ നം ചെയ്യപ്പെട്ട ലിഖിതങ്ങളുണ്ട് ആ ശിലയില്‍. ബിസി 196 ല്‍ ടോളമി അഞ്ചാമന്‍ പുറപ്പെടുവിച്ച രാജശാസനയായിരുന്നു കല്ലില്‍ ആലേഖനം ചെയ്തിരുന്നത്.
 

 

അന്യഗ്രഹത്തിന്റെ കൃത്യ അളവുമായി ഗവേഷകര്‍ 

 സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ കൃത്യമായ അളവെടുക്കുന്നതില്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ ആദ്യമായി വിജയിച്ചു. ഭൂമിയില്‍നിന്ന് 300 പ്രകാശവര്‍ഷമകലെയുള്ള 'കെപ്ലര്‍-93ബി' ( Kepler-93b ) ഗ്രഹത്തിന്റെ വ്യാസം ഏതാണ്ട് കൃത്യമായി കണക്കാക്കുകയാണ് ഗവേഷകര്‍ ചെയ്തത്.

നാസയുടെ സ്പിറ്റ്‌സര്‍, കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പുകള്‍ നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ചാണ് അന്യഗ്രഹത്തിന്റെ ( exoplanet ) അളവ് കണക്കാക്കാന്‍ സാധിച്ചത്. 18,800 കിലോമീറ്റര്‍ ആണ് കെപ്ലര്‍-93ബിയുടെ വ്യാസം. ഇതില്‍നിന്ന് ഏറിയാല്‍ 240 കിലോമീറ്ററിന്റെ വ്യത്യാസം ഗ്രഹത്തിന്റെ അളവില്‍ വരാം എന്നും ഗവേഷകര്‍ കരുതുന്നു.


ഭൂമിയുടെ വ്യാസം 12,742 കിലോമീറ്ററാണ്. അതുവെച്ച് നോക്കിയാല്‍, 'സൂപ്പര്‍ ഭൂമി'യെന്ന് കരുതപ്പെടുന്ന കെപ്ലര്‍-93ബിയുടെ വലിപ്പം ഭൂമിയുടെ ഒന്നര മടങ്ങ് വരും.


മുമ്പ് ഹാവായിലെ കെക്ക് ഒബ്‌സര്‍വേറ്ററി നടത്തിയ നിരീക്ഷണം അനുസരിച്ച്, കെപ്ലര്‍-93ബിയുടെ ദ്രവ്യമാനം ഭൂമിയുടേതിന് 3.8 മടങ്ങ് എന്നാണ് കരുതിയിരുന്നത്. പുതിയതായി നടത്തിയ അളവെടുപ്പിന്റെ അടിസ്ഥാനത്തില്‍ സാന്ദ്രത കണക്കാക്കിയ ഗവേഷര്‍ എത്തിയ നിഗമനം, കെപ്ലര്‍-93ബി ഗ്രഹം ഭൂമിയെപ്പോലെ ഇരുമ്പും പാറകളുംകൊണ്ടുള്ളതാകാം എന്നാണ്.


1800 ലേറെ അന്യഗ്രഹങ്ങളെ ജ്യോതിശ്ശാസ്ത്രജ്ഞര്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, പ്രകാശവര്‍ഷങ്ങള്‍ക്കകലെ സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളില്‍ ഒന്നിന്റെയും കൃത്യമായ അളവ് ഇതുവരെ കണക്കാക്കാന്‍ കഴിഞ്ഞിരുന്നില്ല.


ആദ്യമായാണ് ഒരു അന്യഗ്രഹത്തിന്റെ വ്യാസം ഇത്ര കൃത്യമായി മനസിലാക്കാന്‍ സാധ്യമായതെന്ന്,
ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെ.പി.എല്‍) പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു. പഠനത്തിന്റെ വിശദാംശങ്ങള്‍ പുതിയലക്കം 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലില്‍' പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെപ്ലര്‍-93ബിയുടെ മാതൃനക്ഷത്രം ഭൂമിയില്‍നിന്ന് 300 പ്രകാശവര്‍ഷമകലെയാണ് സ്ഥിതിചെയ്യുന്നത്. സൂര്യന്റെ 90 ശതമാനം വലിപ്പവും ദ്രവ്യമാനവും (പിണ്ഡവും) ഉള്ള നക്ഷത്രമാണത്. ഭൂമിയുടെ ഒന്നര മടങ്ങ് വലിപ്പമുണ്ടെങ്കിലും, കെപ്ലര്‍-93ബിക്ക് അതിന്റെ മാതൃനക്ഷത്രത്തില്‍നിന്നുള്ള ദൂരം, സൂര്യനും ബുധനും തമ്മിലുള്ള അകലത്തിന്റെ ആറിലൊന്നേ വരൂ.


ഇതിനര്‍ഥം, കെപ്ലര്‍-93ബിയുടെ പ്രതലത്തിലെ ഊഷ്മാവ് 760 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ്. അതിനാല്‍, അവിടെ ജീവനുണ്ടാകാന്‍ സാധ്യതയില്ല (കടപ്പാട് : Jet Propulsion Laboratory/NASA
)

 

 

 ചൊവ്വയിലേക്ക് ഇനി ഒരു മാസം 

    |    Aug 24, 2014


ബാംഗ്ലൂര്‍ : രാജ്യത്തിന്റെ 300 ദിവസത്തെ കാത്തിരിപ്പ് തീരാന്‍ ഇനി ഒരുമാസംകൂടി. ചൊവ്വയെ പഠിക്കാന്‍ ഐ.എസ്.ആര്‍.ഒ. വിക്ഷേപിച്ച പേടകം 'മംഗള്‍യാന്‍' െസപ്തംബര്‍ 24-ന് രാവിലെ ലക്ഷ്യത്തിലെത്തും. മറ്റൊരു ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് 'മംഗള്‍യാന്‍' എന്നു വിളിപ്പേരുള്ള മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍. ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറ്റുകയാണ് ദൗത്യത്തില്‍ ഏറ്റവും നിര്‍ണായകം. അത് സാധിക്കുന്നതോടെ ചൊവ്വാദൗത്യത്തില്‍ വിജയം നേടുന്ന നാലാംശക്തിയാകും ഇന്ത്യ.

അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും ചൊവ്വാദൗത്യങ്ങളാണ് ഇതിനകം വിജയിച്ചിട്ടുള്ളത്. ഒരു രാജ്യത്തിന്റെയും ആദ്യ ചൊവ്വാദൗത്യം വിജയിച്ചിട്ടില്ല. ഇന്ത്യയുടെ ആദ്യദൗത്യമാണ് വിജയത്തിലേക്ക് അടുക്കുന്നത്.


ചൊവ്വയില്‍നിന്ന് 90 ലക്ഷം കിലോമീറ്ററോളം അകലെയാണ് പേടകം ഇപ്പോള്‍. ഭൂമിയില്‍നിന്ന് 19 കോടി കിലോമീറ്റര്‍ അകലെയാണത്.

ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനാണ് പി.എസ്.എല്‍.വി.-സി25 എന്ന റോക്കറ്റില്‍ മംഗള്‍യാന്‍ വിക്ഷേപിച്ചത്. പേടകത്തെ നേരേ ചൊവ്വയിലേക്ക് തൊടുത്തുവിടുകയല്ല ചെയ്തത്. ഭൂമിക്കുചുറ്റുമുള്ള താത്കാലിക ദീര്‍ഘവൃത്തപഥത്തിലാണ് റോക്കറ്റ് മംഗള്‍യാനെ എത്തിച്ചത്. അപ്പോള്‍മുതല്‍ പേടകം ഭൂമിയെ വലംവെച്ചുകൊണ്ടിരുന്നു. ആ ദീര്‍ഘവൃത്തപഥത്തിന് ഭൂമിയില്‍നിന്ന് പരമാവധി 23,550 കിലോമീറ്റര്‍വരെ അകലമുണ്ടായിരുന്നു.

ഒറ്റക്കുതിപ്പിന് പേടകത്തെ ഭൂമിയുടെ ആകര്‍ഷണത്തിനപ്പുറമാക്കാന്‍ പറ്റില്ല; പടിപടിയായി ഭൂമിയില്‍നിന്ന് അകറ്റണം. പേടകത്തിനൊപ്പമുള്ള ദ്രവഇന്ധന എന്‍ജിന്‍ നവംബര്‍ ഏഴിനും എട്ടിനും ഒമ്പതിനും പതിനൊന്നിനും പന്ത്രണ്ടിനും പതിനാറിനും ജ്വലിപ്പിച്ച് ആ പഥം വികസിപ്പിച്ചു. ഭൂമിയില്‍നിന്ന് 1,92,874 കിലോമീറ്റര്‍വരെ അകലമുള്ളതായി പഥം.


കഴിഞ്ഞ ഡിസംബര്‍ ഒന്ന് പുലരുംമുമ്പ് എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചു. പേടകത്തെ ഭൂമിയുടെ സ്വാധീനത്തില്‍നിന്നു മോചിപ്പിച്ച് സൂര്യനുചുറ്റുമുള്ള പഥത്തിലാക്കാനും കഴിഞ്ഞു. നിര്‍ണായകമായ മറ്റൊരു സന്ദര്‍ഭമായിരുന്നു അത്. അപ്പോള്‍മുതല്‍ പേടകം സൂര്യനെയാണ് ചുറ്റുന്നത്. വേഗം സെക്കന്‍ഡില്‍ രണ്ടര കിലോമീറ്ററിലധികം. െസപ്തംബര്‍ 24 വരെയായാലും സൂര്യനെ പകുതി വലംവെക്കാനേ പേടകത്തിനാകൂ. ഭ്രമണപഥം അത്ര വലുതാണ്.


ബഹിരാകാശത്തെ വിവിധ സ്വാധീനങ്ങള്‍ കാരണം പേടകത്തിന്റെ ദിശയില്‍ ചെറിയ മാറ്റങ്ങളുണ്ടാകാം. പഥം തിരുത്താനായി നാലുതവണ പേടകത്തിലെ ചെറിയ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ഐ.എസ്.ആര്‍.ഒ. ഉദ്ദേശിച്ചിരുന്നു. ഡിസംബറിലും ജൂണിലും അത് ചെയ്തു. പേടകം കൃത്യമായ വഴിയില്‍ത്തന്നെ ആയതുകൊണ്ട്, ഏപ്രിലിലും ആഗസ്തിലും ചെയ്യാനിരുന്നത് വേണ്ടിവന്നില്ല.


സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചൊവ്വാഗ്രഹവും മംഗള്‍യാനും െസപ്തംബര്‍ 24-ന് പരസ്പരം അടുത്തെത്തും. അപ്പോള്‍ എന്‍ജിനുകള്‍വീണ്ടും ജ്വലിപ്പിക്കും. പേടകത്തിന്റെ വേഗം കുറച്ച്, അതിനെ ചൊവ്വയുടെ സ്വാധീനത്തില്‍ കുരുക്കണം. എന്നാലേ അത് ചൊവ്വയെ ചുറ്റൂ. ദൗത്യത്തിലെ ഏറ്റവും നിര്‍ണായക സന്ദര്‍ഭമാണത്. പല ചൊവ്വാദൗത്യങ്ങളും പരാജയപ്പെട്ടതും ഇവിടെവെച്ചാണ്.


നാം പദ്ധതിയിട്ടതുപോലെത്തന്നെ െസപ്തംബര്‍ 24-ന് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ ഈയിടെ വാര്‍ത്താലേഖകരോട് പറയുകയുണ്ടായി. ചൊവ്വയെ ചുറ്റുമ്പോള്‍ ആ ഗ്രഹത്തിന്റെ അന്തരീക്ഷത്തെയും പ്രതലത്തെയും കുറിച്ച് വിവരങ്ങള്‍ തരാന്‍ അഞ്ച് ഉപകരണങ്ങള്‍ പേടകത്തിലുണ്ട്. പ്രധാന വിവരങ്ങള്‍ പ്രതീക്ഷിക്കാം. അതിലും പ്രധാന കാര്യം ഗ്രഹാന്തരദൗത്യങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കാന്‍ ഇന്ത്യക്കാകുമെന്ന് ലോകത്തിന് ബോധ്യപ്പെടുമെന്നതാണ്.

 

1950 ഡി.
 2880 മാര്‍ച്ച് 16-ന് ഭൂമിയില്‍

ക്ഷുദ്രഗ്രഹം ഭൂമിക്ക് നേരെ നീങ്ങുന്നത് സെക്കന്‍ഡില്‍ 19 കിലോമീറ്റര്‍ വേഗത്തില്‍


വാഷിങ്ടണ്‍: ക്ഷുദ്രഗ്രഹം പതിച്ച് ഭൂമിയിലെ മനുഷ്യവംശം തുടച്ചുനീക്കപ്പെടാന്‍ സാധ്യതയെന്ന് ഗവേഷകര്‍.

അതിവേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന 1950 ഡി.. എന്ന് പേരിട്ടിരിക്കുന്ന ക്ഷുദ്രഗ്രഹം 2880 മാര്‍ച്ച് 16-ന് ഭൂമിയില്‍വന്നിടിക്കാന്‍ മുന്നൂറില്‍ ഒന്ന് സാധ്യതയുണ്ടെന്നാണ് അമേരിക്കയിലെ ടെന്നിസീ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. അപകടം ഒഴിവാക്കാന്‍ ഇപ്പോള്‍ത്തന്നെ ശ്രമം തുടങ്ങണമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഒരുകിലോമീറ്റര്‍ വ്യാസമുള്ള ക്ഷുദ്രഗ്രഹമാണ് 1950 ഡി.. യെന്ന് നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ടെന്നീസീ ഗവേഷകര്‍ വ്യക്തമാക്കുന്നു. ഭൂമിക്ക് നേരേ സെക്കന്‍ഡില്‍ 19 കിലോമീറ്റര്‍ വേഗത്തിലാണ് വസ്തു പാഞ്ഞടുക്കുന്നത്. സ്വന്തം അച്ചുതണ്ടിലും അതിവേഗത്തിലാണ് ക്ഷുദ്രഗ്രഹം കറങ്ങുന്നത്. രണ്ട് മണിക്കൂര്‍ ആറുമിനിട്ടില്‍ ഒരുകറക്കം പൂര്‍ത്തിയാക്കുന്നു.

മണിക്കൂറില്‍ 38000 കിലോമീറ്റര്‍ വേഗത്തിലാവും ചെറുഗ്രഹം ഭൂമിയില്‍ പതിക്കുക. ഹിരോഷിമയില്‍ പതിച്ച അണുബോംബിന്റെ മുപ്പത് മടങ്ങ് ശക്തിയുള്ള സ്‌ഫോടനമാവും നടക്കുക. ഭൂമിയില്‍ വന്‍ സുനാമികള്‍ക്കും കാലാവസ്ഥാ വ്യതിയാനത്തിനും മനുഷ്യരാശിയുടെ ഉന്‍മൂലനത്തിനും ആഘാതം കാരണമാവും.

സാധാരണഗതിയില്‍ ഇത്രവേഗത്തില്‍ ഭ്രമണം ചെയ്യുന്ന ഭൗമവസ്തുക്കള്‍ ചിതറിപ്പോവേണ്ടതാണ്. എന്നാല്‍, വാന്‍ ഡര്‍ വാള്‍സ് ബലം എന്നറിയപ്പെടുന്ന ശക്തി 1950 ഡി..യെ സംരക്ഷിക്കുന്നു. മുമ്പ് മറ്റൊരു ക്ഷുദ്രഗ്രഹത്തിലും ഈ ബലം കണ്ടെത്തിയിട്ടില്ല.

35 തലമുറകഴിഞ്ഞതിനുശേഷം നടക്കാന്‍ സാധ്യതയുള്ള അപകടം ഒഴിവാക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. അതിനായി ക്ഷുദ്രഗ്രഹത്തിന്റെ ഉപരിതലത്തില്‍ ചിലമാറ്റങ്ങള്‍ വരുത്തണം. ഇതുമൂലം ചെറുഗ്രഹത്തെ ഒരുമിച്ചുനിര്‍ത്തുന്ന ബലത്തെ നിര്‍വീര്യമാക്കാം. ഇതില്‍ വിജയിച്ചാല്‍ ക്ഷുദ്രഗ്രഹം ഭൂമിയിലെത്തുംമുമ്പ് ചിതറിപ്പോവുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു 

                      നമ്മുടെ കുട്ടികള്‍ എവിടെ പഠിക്കണം?

ലോകപ്രശസ്തനായ എഴുത്തുകാരന്‍ ലിയോ ടോള്‍സ്‌റ്റോയിയുടെ കഥകളിലൊന്ന് നമ്മുടെ കുട്ടികള്‍ എട്ടാംതരത്തിലെ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ പഠിക്കുന്നുണ്ട്.സുശിലൂം സൂഭാലിന്റെയും ആ കഥ കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.അച്ഛനായ സുഭാല്‍ ചന്ദ്രന് കുട്ടിയായി മാറാനും,സുഷീല്‍ ചന്ദ്രന്‍ എന്ന അദ്ദേഹത്തിന്റെ മകന് നേരെ തിരിച്ചുമാണ് ആഗ്രഹം.അച്ഛനെപോലെ വലിയവനായിരുന്നെങ്കില്‍ സ്‌കൂളിലൊന്നും പോകേണ്ടല്ലോ എന്നാണ് ആ കുട്ടി ചിന്തിക്കുന്നത്.ജീവിതത്തിന്റ ഒരു ഘട്ടത്തില്‍ കുട്ടികളായിരുന്ന നമ്മളും ചിലപ്പോള്‍ ഇങ്ങിനെ ചിന്തിച്ചിട്ടുണ്ടായിരിക്കാം.കാലവും കാര്യങ്ങളുമൊക്കെ എത്ര പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് ഇന്നും നമ്മുടെ വിദ്യാലയങ്ങയോടുള്ള ഒരു തരം അതൃപ്തി മാറിയിട്ടില്ല.

ഒരു കുട്ടിയുടെ സ്‌കൂളിലേക്കുള്ള പോക്കും വരവും ശ്രദ്ധിച്ചാല്‍ നമുക്ക് ഈ സത്യം ബോധ്യമാകും.വലിയ ഉത്സാഹമൊന്നുമില്ലാതെ ആര്‍ക്കോ വേണ്ടി പോകുന്ന കുട്ടി തിരിച്ചുവരുമ്പോള്‍ വലിയ സന്തോഷത്തിലാണ്.എല്ലാ സ്‌കൂളുകള്‍ക്കും ബസ് സൗകര്യങ്ങളൊക്കെ ആയ ഇക്കാലത്ത് ഓടിയും ചാടിയും ചെളിയില്‍ കളിച്ചും പക്ഷികളോടും ചെടികളോടും കിന്നാരംപറയാനുള്ള സാഹചര്യമൊന്നുമില്ലെങ്കിലും സ്‌കൂളിലേക്ക് പോകുന്നതിനേക്കാള്‍ എത്രയോ സന്തോഷത്തിലാണ് കുട്ടികള്‍ തിരിച്ചുവരുന്നത്.സ്‌കൂള്‍ വിടാന്‍ നേരം ദേശീയ ഗാനം അവസാനിക്കും മുമ്പെ സീറ്റില്‍ നിന്ന് ഓടാന്‍ ശ്രമിക്കുന്ന കുട്ടികളെ നിയന്ത്രിക്കല്‍ അധ്യാപകര്‍ക്ക് ഇന്നും അല്‍പം പ്രയാസം സൃഷ്ടിക്കുന്നുണ്ട്.എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ സ്‌കൂളിനോട് ഇന്നും വലിയ താല്‍പ്പര്യം തോന്നാത്തത്.
എന്താണ് സ്‌കൂള്‍?

പ്രാചീന ലാറ്റിന്‍ പദം സ്‌കോള (Schola) അഥവാ വിശ്രമം എന്ന അര്‍ഥം വരുന്ന പദത്തില്‍ നിന്നാണ് സ്‌കൂള്‍ എന്ന പദത്തിന്റെ ഉത്ഭവം.
സ്‌കൂളിനെ വിശ്രമത്തിനുള്ള സ്ഥലം എന്ന് വിശേഷിപ്പിക്കാം.ഉത്സാഹം എന്നാണ്് സ്റ്റഡിയ എന്ന ഗ്രീക്ക് പദത്തിന്റെയും അര്‍ഥം.നിര്‍ഭാഗ്യവശാല്‍ ഈ പദങ്ങളുടെ അര്‍ഥം വ്യക്തമാക്കുന്ന രീതികള്‍ സ്‌കൂളുകളില്‍ നിന്ന് കാണുന്നില്ല.എന്താണ് വിശ്രമ വേള?.ചുമതലപ്പെട്ട പണി ഒഴിവാക്കിക്കിട്ടിയ സമയമാണിത്.ശരീരവും മനസ്സും സ്വസ്ഥമായിരിക്കുന്ന ഇത്തരം അന്തരീക്ഷത്തിലാണ് മനുഷ്യനില്‍ സൃഷ്ടിപരമായ സങ്കല്‍പ്പങ്ങള്‍ തേടിയെത്തുന്നത്.

ലോകപ്രശസ്തരായ പല ശാസ്ത്രജ്ഞരും അവരുടെ വലിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയത് അവരുടെ വിശ്രമ വേളകളിലാണ്.ഒരാപ്പിള്‍ മരത്തിന്റെ ചുവട്ടില്‍ ചുമ്മാ ഇരിക്കുമ്പോഴാണ് ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിലേക്കുള്ള കണ്ടുപിടുത്തങ്ങളുടെ വഴി തുടക്കം കുറിച്ചതെന്ന കാര്യം നമ്മള്‍ ചെറിയ ക്ലാസുകളില്‍ വായിച്ചതാണല്ലോ.

പഠനത്തിനുള്ള വേദി എന്ന സങ്കല്‍പ്പത്തില്‍ നിന്ന് സ്‌കൂളുകള്‍ എന്ന സങ്കല്‍പ്പം മാറേണ്ടതുണ്ട് എന്ന് പറയാനാണ് ഇത്രയും എഴുതിയത്.
പഠനം പ്രധാനം തന്നെ.കുട്ടികളുടെ പൊതുവായ മാനസിക വളര്‍ച്ചയുടെ വേദികൂടിയാണ് സ്‌കൂളുകള്‍.ഒരു കുട്ടി വീട്ടില്‍ ചെലവഴിക്കുന്നതിനേക്കാള്‍ എത്രയോ മണിക്കൂറുകളാണു  വിദ്യാലയങ്ങളില്‍ ചെലവഴിക്കുന്നത്. മിക്ക സ്ഥലങ്ങളിലും രാവിലെ പത്ത് മണിക്ക് ആരംഭിച്ചാല്‍ വൈകീട്ട് നാല് വരെ അവന്‍ സ്‌കൂളില്‍ അവന്റെ അധ്യാപകരോടും കൂട്ടുകാരോടുമൊപ്പമാണ്.നിര്‍ഭാഗ്യവശാല്‍ അടുത്ത കാലത്തായി കുട്ടികള്‍ സ്‌കൂളിനകത്തും പൂര്‍ണ്ണമായും സുരക്ഷിതരല്ലെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നു.
ശിശു സൗഹൃദമാകണം.

കുട്ടികള്‍ക്ക് പ്രിയങ്കരമായ സ്‌കൂള്‍ അന്തരീക്ഷം ഒരുക്കുന്നതില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.സ്‌കൂളിന്റെ പുറത്ത് കുറെ ചിത്രങ്ങള്‍വരച്ച് നിറം കൊടുത്തത് കൊണ്ട് വിദ്യാലയം ശിശുസൗഹൃദമാണെന്ന് പറയാനാകില്ല.കുട്ടികള്‍ക്ക് സ്‌കൂളില്‍ വിശ്രമവേളകള്‍ ലഭിക്കണം.നിറഞ്ഞുനില്‍ക്കുന്ന പീരിയഡുകള്‍ക്കിടയില്‍ വിശ്രമിക്കാനും അവസരം ലഭിക്കുന്ന സ്‌കൂളുകള്‍ അവര്‍ക്കായി നാം കണ്ടെത്തണം.ദൗര്‍ഭാഗ്യവശാല്‍ ആശുപത്രിക്ക് സമാനമായുള്ള സ്‌കൂളുകളും നമ്മുടെ നാട്ടില്‍ വരുന്നുണ്ട്.

ജപ്പാനിലെ  തെത്സുകൊകുറോയ നാഗിയുടെ ലോക പ്രശസ്ത കൃതിയാണ് 'ടോട്ടോച്ചാന്‍'.അല്‍പം കുസൃതി നിറഞ്ഞ ടോട്ടോച്ചാന്‍ എന്ന കുട്ടിയുടെ സ്‌കൂള്‍ ജിവിതമാണ് ഈ ഗ്രന്ഥത്തില്‍ പറയുന്നത്.അല്‍പം വികൃതിത്തരം കാണിക്കുന്ന ടോട്ടോച്ചാന്‍ എന്ന കുട്ടിയെ പല സ്‌കൂളുകളില്‍ നിന്നും ഒഴിവാക്കുന്നുണ്ട്.ഒടുവില്‍ അവള്‍ ടോമോ എന്ന സ്‌കൂളിലെത്തുന്നു.അവിടത്തെ പ്രധാനധ്യാപകനെ അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു.പേര് കോബയാക്ഷി മാസ്റ്റര്‍.

തീവണ്ടിബോഗി പോലുള്ള ക്ലാസ് മുറികള്‍,എല്ലാവരുമൊത്തൊരുമിച്ചുള്ള ഭക്ഷണ രീതികള്‍,നീന്തല്‍കുളങ്ങള്‍,അധ്യാപകരുടെ പെരുമാറ്റം തുടങ്ങിയവയാണ് അവള്‍ക്ക് ഏറെ പ്രിയങ്കരമായത്.ഒന്നാം ക്ലാസുകാരിയായ അവള്‍ മണിക്കൂറുകളോളം തന്റെ പ്രധാനധ്യാപകനോട് കുസൃതിക്കാര്യങ്ങള്‍ പങ്കുവെക്കുന്നത് ഏറെ രസകരമായിട്ടാണ് ടോട്ടോച്ചാന്‍ എന്ന പുസ്തകത്തില്‍ വര്‍ണ്ണിച്ചിട്ടുള്ളത്.

സ്വതന്ത്രമായി കളികളിലേര്‍പ്പെടാനും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ക്രമബന്ധമായി നടത്തുന്ന സ്‌കൂളുകള്‍ നമ്മുടെ കുട്ടികളുടെ വളര്‍ച്ചയെ ഏറെ സഹായിക്കും.അതോടൊപ്പം കുട്ടിയെ ചേര്‍ക്കുമ്പോള്‍ ആ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും അധ്യാപകരുടെ പരിചയവും പ്രവര്‍ത്തനങ്ങളും വിലയിരുത്താനും രക്ഷിതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്.എങ്കില്‍ മാത്രമെ നമ്മുടെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനാകൂ.

 

 

നവോഥാനം ഒറ്റനോട്ടത്തില്‍

യൂറോപ്പില്‍ സാഹിത്യം, കല, സംസ്കാരം, വിജ്ഞാനം, ചിത്രകല, സംഗീതം, പ്രതിമാശില്പം, വാസ്തുശില്പം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലയിലും പതിനാലാം നൂറ്റാണ്ടുമുതല്‍ ഉണ്ടായ പുനര്‍ജീവന (പുനര്‍ജന്മ)ത്തെയാണ് നവോഥാനം (Renaissance) എന്നുപറയുന്നത്. 1350 മുതല്‍ 1650 വരെയാണ് നവോഥാന കാലമെന്ന് വിളിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ ഭിന്നത ഉണ്ട്. സഭകളിലും മഠങ്ങളിലും ഒതുങ്ങിനിന്നിരുന്ന വിദ്യാഭ്യാസം സര്‍വ്വകലാശാലകളിലേക്ക് മാറിയതും നവോഥാനത്തിന്റെ പ്രധാനഘടകമാണ്. പതിനൊന്നാം നൂറ്റാണ്ടുമുതല്‍ ആരംഭിച്ച തത്വചിന്താപരമായ ചര്‍ച്ചകളാണ് പിന്നീട് യൂറോപ്പില്‍ സര്‍വ്വകലാശാലകള്‍ക്ക് ജന്മം നല്കിയത്. പാരീസ്, ഓക്സ്ഫോര്‍ഡ്, ബൊളോന തുടങ്ങിയ സര്‍വ്വകലാശാലകളില്‍ പലതിലും മതം, ജ്യോതിഷം, വ്യാകരണം, വൈദ്യം, നിയമം, ന്യായം, ഗണിതം, സംഗീതം തുടങ്ങിയ പഠനവിഷയങ്ങളായി. ഇത് പുതിയ ചിന്താസരണികള്‍ക്ക് വഴിതെളിച്ചു. പാരീസ് സര്‍വ്വകലാശാലയിലെ പീറ്റര്‍ അബെലാഡ് 'യസ് നോ' എന്ന കൃതിയിലൂടെ ഉയര്‍ത്തിവിട്ട പുതിയ ചിന്താഗതി സഭകളുടെ വിരോധത്തിന് വഴിതെളിച്ചു. മനുഷ്യരുടെ ബുദ്ധിശക്തി ലോകത്ത് ഉണ്ടാക്കാന്‍ പോകുന്ന പുതിയ പരിവര്‍ത്തനങ്ങളെപ്പറ്റി റോജര്‍ ബേക്കണ്‍ നടത്തിയ പ്രഖ്യാപനങ്ങളും യാഥാസ്ഥികരെ ചൊടിപ്പിച്ചു. തോക്ക്, വടക്കുനോക്കിയന്ത്രം, അച്ചടിയന്ത്രം തുടങ്ങിയവയുടെ വരവ് നവോഥാനത്തിന്റെ ഫലങ്ങളായി കണക്കാക്കാം. ഇവ നവോഥാനത്തിന്റെ ചാലകശക്തികളായി പിന്നീട് മാറി.

വാണിജ്യ-വ്യവസായപരമായ പുതിയ നഗരങ്ങളുടെ ഉയര്‍ച്ചയാണ് നവോഥാനത്തിന് സഹായിച്ച മറ്റൊരു പ്രധാന ഘടകം. വെനീസ്, ഫ്ളോറന്‍സ്, ജനോവ, ലിസ്ബണ്‍ , പാരീസ്, ബര്‍ഗ്സ്, ലണ്ടന്‍ , ഹാംബര്‍ഗ്, ന്യൂറംബര്‍ഗ്, വിസ്ബി, നവോഗറോദ് തുടങ്ങിയ പുതിയ വാണിജ്യ വ്യവസായ നഗരങ്ങള്‍ ഉയര്‍ന്നു. വെനീസ്, ഫ്ളോറന്‍സ് തുടങ്ങിയ ഇറ്റാലിയന്‍ നഗരങ്ങളിലൂടെയാണ് പൗരസ്ത്യദേശത്തെ ഉല്പന്നങ്ങള്‍ യൂറോപ്പിലെത്തിയിരുന്നത്. ഇത് മുസ്ലിം സാംസ്കാരികകേന്ദ്രങ്ങളുമായി ബന്ധപ്പെടാനും, ക്രമേണ പുരാതന ഗ്രീക്ക്റോമന്‍ കൃതികളുടെ കൈയ്യെഴുത്ത് പ്രതികള്‍ യൂറോപ്പിലെത്താനും കാരണമായി. അരിസ്റ്റോട്ടലിയന്‍ വിജ്ഞാനം സമ്പൂര്‍ണമായി പരിരക്ഷിച്ച് പ്രചരിപ്പിച്ചതില്‍ അറബികളുടെ പങ്ക് വലുതാണ്. അരിസ്റ്റോട്ടലിന്റെ കൃതികളുടെ ലാറ്റിന്‍ പരിഭാഷ ഇവരാണ് നടത്തിയിട്ടുള്ളത്. അവ പലതും യൂറോപ്പിലെത്തി. അതുപോലെ ഹിന്ദു ഗണിതശാസ്ത്രങ്ങളും അറബി അക്കങ്ങളും, പൂജ്യവുമെല്ലാം അവര്‍ യൂറോപ്പിലേയ്ക്ക് സംക്രമിപ്പിച്ചു. നവോഥാനത്തില്‍ മംഗോളിയരുടെ സംഭാവന വലുതാണ്. സ്പെയിന്‍ , പോര്‍ട്ടുഗല്‍ , ജര്‍മ്മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലുണ്ടായ നവോഥാനം ആ രാജ്യങ്ങളില്‍ നിലനിന്ന പാരമ്പര്യത്തിലധിഷ്ഠിതമായ പലതിനേയും തകര്‍ത്ത് എറിഞ്ഞു. പുതിയ ചിന്താഗതിക്കാരും പഴമക്കാരും തമ്മിലുള്ള മത്സരം പലയിടത്തും ശക്തമായി.

സാഹിത്യത്തില്‍ ദാന്തേ (1265-1321) മുതല്‍ ശാസ്ത്രത്തില്‍ ഗലിലിയോ (1564-1642) വരെയാണ് നവോഥാനകാലം എന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സാഹിത്യത്തില്‍ പെട്രാര്‍ക്ക് (1305-1374), ജോവന്നി ബൊക്കാച്ചിയോ (1313-1375), സര്‍വന്റ്സ് (1547-1616), ജര്‍മ്മനിലെ നിക്കോളസ് (1401-1464), റുഡോള്‍ഫസ് അഗ്രിക്കോള (1443-1485), ഡെസിഡിറിയസ് ഇറാസ്മസ് (1466-1536), ഫാന്‍സ്വറാബ്ലെ (1495-1553), മൈക്കല്‍ മൊണ്ടേയ്ന്‍ (1553-1592), ജോഫ്റെ ചോസര്‍ (1340-1400), സര്‍ തോമസ് മൂര്‍ (1478-1535), എഡ്മണ്ട് സ്പെന്‍സര്‍ (1552-1599), ക്രിസ്റ്റൊഫര്‍ മാര്‍ലോ (1564-1593), വില്യം ഷേക്സ്പിയര്‍ (1564-1614), ജോണ്‍ മില്‍ട്ടണ്‍ (1608-1674), കലയില്‍ ലിയനാര്‍ദോ ദാവഞ്ചി (1452-1519), ടിറ്റ്സ്യന്‍ (1477-1576), റാഫേല്‍ (1483-1520), മൈക്കലാഞ്ജലോ (1475-1564), ഹാന്‍സ് ഹോള്‍ബെയിന്‍ (1497-1543), ഡ്യുര്‍ (1475-1528), വെലാസ്ക്വെസ് (1599-1660), പീറ്റര്‍ പൗള്‍ റൂബന്‍സ് (1577-1640), റെംബ്രാന്‍ഡ് (1606-1669), ശാസ്ത്രത്തില്‍ ലിയനാര്‍ദോ ദാവിഞ്ചി (1452-1519), കോപ്പര്‍നിക്കസ് (1473-1553), ഗലീലിയോ (1564-1642), വെസാലിയസ് (1514-1564), ഫ്രാന്‍സിസ് ബേക്കണ്‍ (1561-1626) തുടങ്ങിയവര്‍ പ്രധാനികളാണ്. ഇതില്‍ കലയില്‍ എന്ന പോലെ ശാസ്ത്രത്തിലും ശ്രദ്ധേയനായിരുന്നു ലിയനാര്‍ദോ ദാവഞ്ചി. ആവിയന്ത്രവും, അന്തര്‍വാഹിനിയും പാരച്ച്യൂട്ടും, വിമാനവുമെല്ലാം അദ്ദേഹം സ്വപ്നംകണ്ട യന്ത്രങ്ങളാണ്. ചിത്രകാരനെന്നപോലെ എന്‍ജിനീയര്‍ കൂടിയായിരുന്നു അദ്ദേഹം.

ഭൂമിശാസ്ത്ര കണ്ടുപിടിത്തങ്ങളും അനന്തരഫലങ്ങളും

ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ജനതയെ കടലുകള്‍ താണ്ടിയും അതിര്‍ത്തികള്‍ ഭേദിച്ചും പരസ്പരം ബന്ധപ്പെടാന്‍ സഹായിച്ച മഹാസംഭവങ്ങളാണ് പതിനഞ്ചാം നൂറ്റാണ്ടിലെ ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങളും പരിവേഷണങ്ങളും. പായ്കപ്പലുകളിലും പത്തേമാരികളിലും സമുദ്രയാത്രയും, കാല്‍നടയായും മൃഗങ്ങളുടെ മുകളിലോ, അവ വലിയ്ക്കുന്ന വണ്ടികളിലോ ആയിരുന്നു ആളുകള്‍ സഞ്ചരിച്ചിരുന്നത്. വിവിധ രാജ്യങ്ങള്‍ തമ്മില്‍ പരിമിതമായ തോതില്‍ ബന്ധപ്പെട്ടിരുന്നത് കച്ചവടക്കാരായിരുന്നു. അവര്‍ നല്കുന്ന വിവരണങ്ങള്‍ അനുസരിച്ചാണ് ഭൂമിശാസ്ത്രജൂതന്മാര്‍ രാജ്യങ്ങളെപ്പറ്റിയുള്ള വിജ്ഞാനം തയ്യാറാക്കിയിരുന്നത്. കച്ചവടക്കാരുടെ സഹായത്തോടെ സഞ്ചാരികള്‍ പല രാജ്യങ്ങളിലും സഞ്ചരിച്ചിരുന്നു. അവരുടെ സഞ്ചാരകൃതികള്‍ വഴിയാണ് വിവിധ രാജ്യങ്ങളിലെ ജനവിഭാഗങ്ങളെക്കുറിച്ചും, ഭരണസമ്പ്രദായത്തെക്കുറിച്ചുമെല്ലാം വിവരങ്ങള്‍ ലഭിച്ചിരുന്നത്. ഇത്തരത്തില്‍ കിഴക്കന്‍ രാജ്യങ്ങളെക്കുറിച്ച് യൂറോപ്പില്‍ വിവരങ്ങള്‍ നല്കിയ പ്രധാന സഞ്ചാരികളിലൊരാളായിരുന്നു വെനീസ്കാരനായ മാര്‍ക്കോ പോള (1254-1324).

പൗരസ്ത്യദേശത്തെ സ്വര്‍ണ്ണനിക്ഷേപങ്ങളെക്കുറിച്ചും ധനത്തെക്കുറിച്ചുമുള്ള മാര്‍ക്കോ പോളയുടെ വിവരണങ്ങളിലാകര്‍ഷിച്ച് ധാരാളം പേര്‍ കിഴക്കന്‍ രാജ്യങ്ങളിലെത്താന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു. ഭൂമിശാസ്ത്രവിജ്ഞാനത്തിന് വിലപ്പെട്ട സംഭാവന നല്കിയ ഗ്രീക്ക് ശാസ്ത്രജ്ഞനായ ടോളമിയുടെ ഗ്രന്ഥം 1410-ല്‍ ഗ്രീസില്‍ നിന്നും ലാറ്റിനിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ഈ രംഗത്ത് വിജ്ഞാനദാഹികളായ സാഹസികര്‍ക്ക് പ്രയോജനകരമായി. ഭൂമി ഗോളാകൃതിയിലാണെന്ന് മനസ്സിലാക്കിയ ശാസ്ത്രജ്ഞന്മാര്‍ യൂറോപ്പില്‍ നിന്നും കടല്‍മാര്‍ഗ്ഗം വടക്കുപടിഞ്ഞാറോട്ടോ, തെക്ക് കിഴക്കോട്ടോ യാത്ര ചെയ്താല്‍ ഏഷ്യയിലെത്താമെന്ന് അഭിപ്രായപ്പെട്ടു. സമുദ്രയാത്രയെ സഹായിക്കുന്ന അസ്ട്രോലാബും, വടക്കുനോക്കിയന്ത്രവും, നേരത്തെ തന്നെ കണ്ടുപിടിച്ചിരുന്നു. പുതിയ സാഹചര്യങ്ങളോടെ സമുദ്രയാത്രകളെപ്പറ്റി കൂടുതല്‍ ഗവേഷണങ്ങളും അതിന് ഉതകുന്ന പുസ്തകങ്ങളും പഞ്ചാംഗങ്ങളും ഉണ്ടായി. ഇങ്ങനെ ഇരിക്കുമ്പോഴാണ് 1453-ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയത്. അതോടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്പ്യന്‍ വിപണികളില്‍ എത്തിക്കൊണ്ടിരുന്ന വാണിജ്യസാധനങ്ങളുടെ വരവ് നിലച്ചു.

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ യൂറോപ്പിലെത്തിയിരുന്നത് കടലിലൂടേയും കരയിലൂടേയും ആയിരുന്നു. ചീനയില്‍ നിന്നും മധ്യേഷ്യ വഴി കരമാര്‍ഗ്ഗമായും പൂര്‍വ്വ മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെത്തിയിരുന്ന ഏഷ്യന്‍ ഉല്പന്നങ്ങള്‍ പശ്ചിമ യൂറോപ്പ് മുഴുവന്‍ വിതരണം ചെയ്തിരുന്നത് ഇറ്റാലിയന്‍ കച്ചവടക്കാരായിരുന്നു. അന്ന് സൂയസ് തോട് ഉണ്ടായിരുന്നില്ല. അതിനാല്‍ കപ്പലുകള്‍ക്ക് മെഡിറ്ററേനിയയില്‍ നിന്നും ചെങ്കടലിലേയ്ക്ക് കടക്കാന്‍ കഴിയുമായിരുന്നില്ല. ചരക്കുകള്‍ മെഡിറ്ററേനിയന്‍ തീരത്ത് ഇറക്കി കരവഴി ഒട്ടകപ്പുറത്ത് ചെങ്കടലില്‍ കൊണ്ടുപോയി കപ്പലില്‍ അയയ്ക്കുകയായിരുന്നു പതിവ്. കോണ്‍സ്റ്റാന്റിനോപ്പിള്‍ തുര്‍ക്കികളുടെ കൈയ്യിലായതോടെ അതുവഴി യൂറോപ്പിലേക്ക് കൊണ്ടുപോയ സാധനങ്ങള്‍ക്ക് വിഘ്നം നേരിട്ടു. ഇതാണ് കടലിലൂടെ ഏഷ്യയിലും പ്രത്യേകിച്ച് ഇന്ത്യയിലും എത്താനുള്ള പാത കണ്ടുപിടിക്കാന്‍ യൂറോപ്യന്‍ രാജാക്കന്മാരെ പ്രേരിപ്പിച്ച വസ്തുത. ഇതോടെ സാഹസകരമായ നിരവധി നാവികര്‍ കപ്പല്‍ യാത്രയ്ക്ക് മുന്നോട്ടുവന്നു. ഇതിലൊരാളായിരുന്നു ക്രിസ്റ്റഫര്‍ കൊളംബസ്.

യൂറോപ്പില്‍ നിന്നും കപ്പലോടിച്ച് ഏഷ്യയിലെത്താമെന്ന വ്യാമോഹവുമായി പോര്‍ട്ടുഗല്‍ , ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങിയ രാജാക്കന്മാരോടും സഹായം അഭ്യര്‍ത്ഥിച്ചുവെങ്കിലും കൊളംബസിന് സ്പെയിന്‍ ഫെര്‍ഡിന്‍ഡു രാജാവും, ഇസ്ബെല്ല രാജ്ഞിയും സഹായത്തിനെത്തി. 1492-ല്‍ സ്പെയിനിലെ പാലോസ് തുറമുഖത്തുനിന്നും തിരിച്ച കൊളംബസും സംഘവും ആദ്യം എത്തിയത് വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തായിരുന്നു. അത് ഇന്ത്യ ആണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. 1506-ല്‍ മരിക്കുന്നതുവരെ അങ്ങനെ തന്നെ വിശ്വസിച്ചു. പോര്‍ട്ടുഗലിലെ ഇമ്മാനുവല്‍ രാജാവിന്റെ സഹായത്തോടെ 1497-ല്‍ അവിടെ നിന്നും തിരിച്ച വാസ്ഗോഡിഗാമയും സംഘവും ആഫ്രിക്കന്‍ മുനമ്പ് ചുറ്റി 317 ദിവസത്തെ യാത്രയ്ക്കുശേഷം 1498 മേയ് 20 (ഈ ദിവസം സംബന്ധിച്ച് തര്‍ക്കം ഉണ്ട്) കോഴിക്കോട്ട് കാപ്പാട് എത്തി. പടിഞ്ഞാറും കിഴക്കും തമ്മിലുള്ള കടല്‍മാര്‍ഗബന്ധത്തിന്റെ തുടക്കം ഇവിടെ നിന്ന് ആരംഭിക്കുന്നു.

1499-ല്‍ ഇന്ത്യയിലേക്ക് പുറപ്പെട്ട പോര്‍ട്ടുഗീസ് നാവികനായ കെബ്രാള്‍ കൊടുങ്കാറ്റില്‍പ്പെട്ട് ബ്രസീല്‍ തീരത്ത് എത്തി. ഇറ്റലിക്കാരനായ ജോണ്‍ കാബട്ട് 1497-ല്‍ അമേരിക്കയുടെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ന്യൂഫൗണ്ട് ലാന്റില്‍ എത്തി. 1507-ല്‍ അമെരിഗോ വെസ്പൂച്ചി എന്ന ഇറ്റാലിയന്‍ നാവികന്‍ അമേരിക്കയുടെ പൂര്‍വ്വതീരത്ത് എത്തി. ഇദ്ദേഹത്തില്‍ നിന്നാണ് 'അമേരിക്ക' എന്ന പേര് ലഭിച്ചത്. ഭൂമിശാസ്ത്ര കണ്ടുപിടിത്തങ്ങളില്‍ മെഗല്ലന്‍ (1480-1521)ന്റെ സേവനം പ്രത്യേകം പറയേണ്ടതാണ്. ശാന്തസമുദ്രത്തില്‍ കൂടി 98 ദിവസത്തെ യാത്രയ്ക്കുശേഷം അദ്ദേഹം എത്തിയ ദ്വീപിന് 'ഫിലിപ്പിന്‍സ്' എന്ന് പേരിട്ടു. പക്ഷെ അവിടെവച്ച് അദ്ദേഹം കൊല്ലപ്പെട്ടു. വന്‍കരകളും വന്‍സമുദ്രങ്ങളും താണ്ടിയുള്ള മനുഷ്യരുടെ യാത്ര, പുതിയ പുതിയ സ്ഥലങ്ങളില്‍ ആരംഭിച്ച വാണിജ്യമത്സരം, രാജ്യങ്ങള്‍ കൈയ്യടക്കാനുള്ള യുദ്ധം, പുതിയ ഭരണസംവിധാനങ്ങള്‍, മുതലാളിത്തത്തിന്റെ ആരംഭം, വ്യവസായവിപ്ലവം തുടങ്ങിയ എത്രയോ സംഭവങ്ങളാണ് ഭൂമിശാസ്ത്രപരമായ ഈ കണ്ടുപിടിത്തങ്ങളിലൂടെ ലോകത്ത് അരങ്ങേറിയത്. ഇതോടൊപ്പം രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ വിട്ടും സംസ്കാരങ്ങളും സാഹിത്യവും വ്യാപിക്കാന്‍ തുടങ്ങി.

വ്യാവസായികവിപ്ലവവും കാര്‍ഷികവിപ്ലവവും

ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങളും ശാസ്ത്രനേട്ടങ്ങളും, കൃഷി, വ്യവസായം, വാര്‍ത്താവിനിമയം, ഗതാഗതം, ഖനനം തുടങ്ങിയ സമസ്ത മേഖലകളിലും സൃഷ്ടിച്ച മാറ്റങ്ങളെയാണ് വ്യാവസായിക കാര്‍ഷിക വിപ്ലവം എന്നുപറയുന്നത്. 1750-നും 1820-നും ഇടയ്ക്ക് ഇംഗ്ലണ്ടിലാണ് വ്യാവസായിക വിപ്ലവത്തിന്റെ തുടക്കം. പിന്നീട് അത് എല്ലാ യൂറോപ്പ്യന്‍ രാജ്യങ്ങളിലും വ്യാപിച്ചു. വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്ന അസംസ്കൃത സാധനങ്ങള്‍ യന്ത്രസഹായങ്ങളോടെ ഉല്പന്നങ്ങളാക്കി മാറ്റി ലോകം മുഴുവന്‍ വിപണനം നടത്താന്‍ തുടങ്ങി. ശാസ്ത്രരംഗത്തെ വളര്‍ച്ചയെ തുടര്‍ന്ന് ഇതിനെ സഹായിക്കുന്ന ഉപകരണങ്ങളുണ്ടായി. തുണിവ്യവസായത്തെ വ്യാപകമായി വികസിപ്പിച്ച് 'പറക്കുന്ന ഓടം' (Flying Shyttle) 'സ്പിന്നിങ്ങ്ജെന്നി', 'പവര്‍ലൂം', ജെയിംസ് വാട്ടിന്റെ 'ആവിയന്ത്രം' എന്നിവ ആദ്യകാലത്ത് കണ്ടുപിടിച്ച ചില ഉപകരണങ്ങളാണ്. ഇതോടെ ഗതാഗതരംഗം ശക്തിപ്പെട്ടു. പുതിയ റോഡുകളും തോടുകളും നിര്‍മ്മിക്കപ്പെട്ടു. വ്യവസായരംഗം ശക്തിപ്പെട്ടതോടെ ബാങ്കിങ്ങ് വ്യവസായവും ശക്തിപ്പെട്ടു. വ്യവസായത്തില്‍ മാത്രമല്ല, കാര്‍ഷികരംഗത്തും പുതിയ ഉപകരണങ്ങള്‍ കണ്ടുപിടിച്ചതോടെ ആ രംഗവും സജീവമായി. കാര്‍ഷികാഭിവൃദ്ധിയുടെ മുന്നേറ്റം കന്നുകാലി സമ്പത്തിനേയും വളര്‍ത്തി. ഉഴുതുചാല്‍ ഉണ്ടാക്കുകയും വിതയ്ക്കുകയം ചെയ്യുന്ന ' ഡ്രില്‍ ' യന്ത്രത്തിന്റെ വരവ് ആയിരുന്നു കാര്‍ഷികരംഗത്ത് ജനങ്ങള്‍ക്ക് അനുഗ്രഹമായി മാറിയത്. ഇതിനുപിന്നാലെ നിരവധി ഉപകരണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. കാര്‍ഷികവ്യവസായരംഗത്തെ ഈ വിപ്ലവം പുതിയ നഗരങ്ങള്‍ക്കും വന്‍കച്ചവട കേന്ദ്രങ്ങള്‍ക്കും വഴിതെളിച്ചു.

മുഗള്‍സാമ്രാജ്യം

പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയുടെ പശ്ചിമതീരങ്ങളിലും കൊച്ചിയിലും നില ഉറപ്പിച്ച ശേഷമാണ് ഇന്ത്യയിലെ ശക്തമായ മുഗള്‍സാമ്രാജ്യത്തിനു തുടക്കമായത്. അവസാനത്തെ ഡല്‍ഹി സുല്‍ത്താന്‍ ഇബ്രാഹിം ലോധി ആയിരുന്നു. അദ്ദേഹത്തെ 1526 ഏപ്രില്‍ 12ന് പാനിപ്പട്ട് യുദ്ധത്തില്‍ പരാജയപ്പെടുത്തിയാണ് ബാബര്‍ ഇന്ത്യയിലെ മുഗള്‍സാമ്രാജ്യത്തിന് തുടക്കം ഇട്ടത്. അങ്ങനെ ഡല്‍ഹി സുല്‍ത്താനേറ്റിന്റെ കഥകഴിഞ്ഞു.
വാസ്ഗോഡിഗാമ ഇന്ത്യയിലെ പോര്‍ട്ടുഗീസ് വൈസ്റോയി ആയി ഇന്ത്യയിലെത്തിയ 1524-ലാണ് അഫ്ഘാന്‍ ഭരണാധികാരിയായ ബാബര്‍ ഇന്ത്യ പിടിച്ചെടുക്കാന്‍ പഞ്ചാബില്‍ പ്രവേശിച്ചത് . ആദ്യം മുഹമ്മദ് ഗോറിയുടെ പ്രതിനിധി എന്ന നിലയിലും 1206 മുതല്‍ 1210 വരെ സുല്‍ത്താന്‍ പദവിയിലും കുത്ബ്ദീന്‍ ഐബക്കാണ് ഇന്ത്യ ഡല്‍ഹി കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്നത്. ഗോറി മരണത്തോടെ സുല്‍ത്താന്‍ ഭരണം ആരംഭിച്ചു. അടിമവംശം (1206-1290), ഖില്‍ജി വംശം (1290-1320), തുക്ലക്ക് വംശം (1320-1412), സയ്യിദ് വംശം (1414-1451), ലോദിവംശം (1451-56) എന്നീ വംശങ്ങളിലായി 34 സുല്‍ത്താന്മാര്‍ ഡല്‍ഹി സിംഹാസനത്തിലിരുന്ന് ഭരണം നടത്തി. ഇതാണ് ബാബര്‍ പിടിച്ചെടുത്തത്.

ബാബര്‍ എന്നിറയപ്പെടുന്ന നാസിറുദ്ദിന്‍ മുഹമ്മദ് 1494 ഉസ്ബക്കിസ്ഥാനിലാണ് ജനിച്ചത്. അച്ഛന്‍ വഴി ചെങ്കിസ്ഖാന്റെയും വംശജനായിരുന്ന ബാബര്‍ ഫര്‍ഗാനയിലെ രാജാവായി . പിന്നീട് കാബൂള്‍ പിടിച്ചെടുത്ത് സാമ്രാജ്യവികസനം തുടങ്ങി. കണ്ടഹര്‍ പിടിച്ചെടുത്ത് അഫ്ഗാനില്‍ നില ഭദ്രമാക്കിയശേഷമാണ് ബാബര്‍ ഇന്ത്യയിലേയ്ക്ക് തിരിഞ്ഞത്. ഇന്ത്യയില്‍ മുഗള്‍സാമ്രാജ്യം സ്ഥാപിച്ച ബാബറിനെ പിന്തുടര്‍ന്ന് മകന്‍ ഹുമയൂണ്‍ (1530-1540) സിംഹാസനസ്തനായി.എന്നാല്‍ അഫ്ഗാനികളുടെ നേതൃതസ്ഥാനത്തേയ്ക്ക് ഉയര്‍ന്ന ഷെര്‍ഷാ ഹുമയൂണിനെ സ്ഥാനഭ്രഷ്ടനാക്കി 1540-1545 ഡല്‍ഹി ഭരിച്ചു. എന്നാല്‍ ഷെര്‍ഷയുടെ മരണത്തെത്തുടര്‍ന്ന് ഹുമയൂണ്‍ അധികാരം തിരിച്ചു (1555) പിടിച്ചു.
ഹുമയൂണ്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് മകന്‍ അക്ബര്‍ (1556-1605) ചക്രവര്‍ത്തിയായി. അദ്ദേഹത്തിന്റെ ഭരണകാലത്ത് സാമ്രാജ്യം അഫ്ഗാന്‍ മുതല്‍ അസാംവരേയും വടക്ക് കാശ്മീര്‍ മുതല്‍ തെക്ക് ഗോദാവരി വരേയും വ്യാപിച്ചു. ഭരണസൗകര്യത്തിനുവേണ്ടി രാജ്യത്തെ പതിനഞ്ച് സുബകളായി വിഭജിച്ചു. കാശ്മീര്‍കണ്ടഹാര്‍ ഉള്‍പ്പെട്ട കാബൂള്‍ , ലാഹോര്‍ , സിന്ധു ഉള്‍പ്പെട്ട മുള്‍ട്ടാന്‍ , ഡല്‍ഹി, അഗ്ര, ഔധ്, അജ്മീന്‍ , ഗുജറാത്ത്, മാള്‍വ, അലഹബാദ്, ഒറീസ, ബീഹാര്‍ ( ബംഗാള്‍ ), ഖാണ്ടേഷ്, ബീഹാര്‍ , അഹമ്മദ് നഗര്‍ എന്നിവയായിരുന്നു അത്.


അക്ബറിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ സലിംരാജകുമാര്‍ , ജഹാംഗീര്‍ (വിശ്വജേതാവ്) എന്നപേര്‍ സ്വീകരിച്ച് (1605-1627) ചക്രവര്‍ത്തിയായി. ഗോവയിലെ പോര്‍ട്ടുഗീസുകാരുമായും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായും ജഹാംഗീര്‍ ബന്ധപ്പെട്ടിരുന്നു.ജഹാംഗീറിന്റെ മരണത്തെ തുടര്‍ന്ന് മകന്‍ ഷാജഹാന്‍ (1628-1658) ചക്രവര്‍ത്തിയായി. താജ്മഹല്‍ , പേള്‍ മോസ്ക്, റെഡ്ഫോര്‍ട്ട് തുടങ്ങിയവ ഇദ്ദേഹത്തിന്റെ സംഭവനകളാണ്.

ഷാജഹാന്നുശേഷം മകന്‍ ഔറംഗസേബ് (1658-1707) ചക്രവര്‍ത്തിയായി. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് മുഗള്‍സാമ്രാജ്യം തകരാന്‍ തുടങ്ങി. പിന്നീട് പുതിയ പുതിയ രാജ്യങ്ങളായി സാമ്രാജ്യം വിഭജിക്കപ്പെട്ടു. ഈ സമയത്താണ് യൂറോപ്പ്യന്മാര്‍ ഇന്ത്യയിലെ കച്ചവടമേധാവിത്വത്തിനും, രാഷ്ട്രീയാധികാരത്തിനും മത്സരം തുടങ്ങിയത്.

No comments:

Post a Comment