ഓര്‍മ്മകുറിപ്പ്

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മക്കായി ഒരു വേദി, പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം...ssblogpalakkad@gmail.com ലേക്ക് ഡിജിറ്റല്‍
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
......

news....

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനസഹായികള്‍

Monday, 18 May 2015

അറിയിപ്പുകള്‍

അധ്യാപക പരിശീലനം- അറിയിപ്പുകള്‍

പാലക്കാട് റവന്യൂ ജില്ല:-
  • ഉറുദു അധ്യാപക പരിശീലനം മൂന്നാമത് സ്പെല്ലില്‍ (24 മുതല്‍ 29 വരെ) BRC പറളിയില്‍
പാലക്കാട് വിദ്യാഭ്യാസ ജില്ല:-
  • രണ്ടാം ഘട്ട കെമിസ്ട്രി പരിശീലന വേദി GHS BigBazar-ല്‍ നിന്നും GMMGHSS Palakkad-ലേക്ക് മാറ്റിയതായി DEO
  • ഹിന്ദി, കെമിസ്ട്രി വിഷയങ്ങള്‍ രണ്ടാം ഘട്ടത്തോടെ അവസാനിക്കുന്നതിനാല്‍ ഇനി പങ്കെടുക്കാനുള്ള എല്ലാ അധ്യാപകരും രണ്ടാം ഘട്ടത്തില്‍(19-മുതല്‍ 23 വരെ)  നിര്‍ബന്ധമായും പങ്കെടുക്കണം.
  • ബയോളജി രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ അതിലും മൂന്നാം ഘട്ടത്തിലേക്ക് രജിസ്റ്റര്‍ ചെയ്തവരും അണ്‍ എയ്ഡഡ് സ്കൂളുകളും മൂന്നാം ഘട്ടത്തിലും പങ്കെടുക്കണമെന്ന് DEO അറിയിക്കുന്നു.
  • പാലക്കാട്,കുഴല്‍മന്ദം,ചിറ്റൂര്‍  ഉപജില്ലകളിലെ UP&HS കായികാധ്യാപകര്‍ 24 മുതല്‍ 29 വരെയുള്ള ഘട്ടത്തില്‍ BEMHSS-ല്‍ പങ്കെടുക്കണം.
  • VACATION TRAINING SPELL II- PARTICIPANTS LIST -PALAKKAD
മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല
മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ രണ്ടാം ഘട്ട ഫിസിക്സ് പരിശീലനകേന്ദ്രം(19.5.15 to 23.5.15) കൊടുവായൂര്‍ ഗവ ഹൈസ്കൂളിലേക്ക് മാറ്റി. എല്ലാ അധ്യാപകരും പങ്കെടുക്കണമെന്ന് DEO അറിയിക്കുന്നു
VACATION TRAINING SPELL II- PARTICIPANTS LIST -MANNARKKAD
 ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല

VACATION TRAINING SPELL II- PARTICIPANTS LIST -OTTAPALAM

അവധിക്കാല അധ്യാപക ശാക്തീകരണംഅവധിക്കാല അധ്യാപക ശാക്തീകരണം

ഹൈസ്ക്കൂള്‍ വിഭാഗം അധ്യാപകര്‍ക്കുള്ള അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ആദ്യബാച്ചിന്റെ പരിശീലനം ഇന്ന് പൂര്‍ത്തിയായി.മെയ് 12ന് ആരംഭിച്ച പഞ്ചദിന പരിശീലനമാണ് ഇന്ന് പൂര്‍ത്തിയായത്.ഹൈസ്ക്കൂളുകളില്‍ എട്ടാംക്ലാസിലെ മാറിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു പ്രധാനമായും പരിശീലനം നടന്നത്.പഠനനേട്ടം എന്നതിനെ മുന്‍നിര്‍ത്തികൊണ്ടുള്ള ഒരു സമീപനരീതിയാണ് ഈ വര്‍ഷം മുന്നോട്ട് വെയ്ക്കുന്നത്.

സാമൂഹ്യശാസ്ത്ര വിഷയത്തില്‍ പരിഷ്കരിച്ച സമീപനരീതി,മാറിയ പുസ്തകത്തിലെ ചരിത്ര,ഭൂമിശാസ്ത്ര,സാമ്പത്തിക,രാഷ്ട്രതന്ത്രഭാഗങ്ങള്‍ പരിചയപ്പെടുക,സമഗ്രാസൂത്രണം,മൂല്യനിര്‍ണ്ണയം,ഭിന്നസ്വഭാവമുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള വിദ്യാഭ്യാസരീതി തുടങ്ങിയ മേഖലകളിലാണ് പരിശീലനം പ്രധാനമായും കേന്ദ്രീകരിച്ചത്.

പ്രക്രിയ,പോര്‍ട്ട്ഫോളിയോ,യൂണിറ്റ് എന്നിങ്ങനെ വിവിധമേഖലകള്‍ വിലയിരുത്തലിന് വിധേയമാക്കുന്നു.വൈജ്ഞാനിക മേഖലയിലെ വികാസം സംബന്ധിച്ച വിലയിരുത്തല്‍ (CCE)രണ്ട് മേഖലകളിലായാണ് നടക്കുന്നത്.
1.നിരന്തരമൂല്യ നിര്‍ണ്ണയം (CE).
2.ടേം മൂല്യനിര്‍ണ്ണയം (TE).
പോര്‍ട്ട് ഫോളിയോ സൂചകങ്ങള്‍
ആശയവ്യക്തത,ധാരണകളുടെ സ്വയം സ്വാംശീകരണം,അനുയോജ്യമായ രൂപകല്പന,പൂര്‍ണ്ണത,തനിമ തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് പോര്‍ട്ട്ഫോളിയോ വിലയിരുത്തുന്നത്.പരമാവധി 20സ്കോര്‍ .

യൂണിറ്റ് വിലയിരുത്തല്‍ സൂചകങ്ങള്‍
വാചിക വിലയിരുത്തല്‍,ക്വിസ്,ഓപ്പണ്‍ബുക്ക് സംവിധാനം,ചോദ്യോത്തരങ്ങള്‍ തയ്യാറാക്കല്‍,പുതിയരചനകള്‍,ചെക്ക് ലിസ്റ്റ് തുടങ്ങിയ രീതികളാണ് യൂണിറ്റ് വിലയിരുത്തലിനായി ഉപയോഗിക്കുന്നത്.

പഠനപ്രക്രിയ വിലയിരുത്തല്‍
പ്രവര്‍ത്തനത്തിലെ പങ്കാളിത്തം,ആശയധാരണ,ശേഷികള്‍ ആര്‍ജിക്കല്‍,പ്രകടനം,രേഖപ്പെടുത്തല്‍ തുടങ്ങിയ സൂചകങ്ങളെ 4,3,2,1 എന്നക്രമത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടത്, മെച്ചപ്പെട്ടത്, ശരാശരി, ഇനിയും മെച്ചപ്പെടുത്തേണ്ടത് എന്നിങ്ങനെ പഠനപ്രക്രിയ വിലയിരുത്തല്‍ വിധേയമാക്കുന്നു.


TERM EVALUATION -

A,B,C,D,Eഎന്നിങ്ങനെ അഞ്ചു ഗ്രേഡുകളായി മാറുന്നു എന്നതാണ് ഈ വര്‍ഷം എട്ടാം ക്ലാസിലെ സവിശേഷത.

ഒരു പുതിയപുസ്തകത്തെ പൂര്‍ണ്ണമായും പരിചയപ്പെടാന്‍ ആദ്യബാച്ചിലെ അധ്യാപകര്‍ക്കായില്ല എന്നതാണ് ഈ പരിശീലനത്തിലെ പ്രധാന പോരായ്മ.പുതിയ പുസ്തകത്തിന്റെ നാല് യൂണിറ്റുകള്‍ (കരട്) ഫോട്ടോസ്റ്റാറ്റ് എടുത്ത് ഏതാനും മണിക്കൂര്‍ അധ്യാപകന്റെ കയ്യില്‍ നല്കി തിരിച്ചുവാങ്ങുന്ന പരിശീലന രീതി യഥാര്‍ത്ഥ ലക്ഷ്യം കാണാതെപോകുന്നതാണ്.scert യുടെ വെബ്സൈറ്റില്‍ പരിശീലനത്തിനായുള്ള പാഠഭാഗങ്ങളുടെ കരട്കോപ്പി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അത് എത്രപേര്‍ക്ക് ലഭ്യമാവും എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

അവധിക്കാല അധ്യാപക പരിശീലനം പൂര്‍ത്തിയാക്കുന്ന അധ്യാപകര്‍ക്ക് ആര്‍.എം.എസ്.എ ഒരു സര്‍ട്ടിഫിക്കറ്റ് നല്കുന്നു എന്നത് അധ്യാപകനെ സംബന്ധിച്ചിടത്തോളം ഒരു അംഗീകാരമാണ്.

Tuesday, 12 May 2015

പരിശീലനംപരിഷ്‌കരിച്ച സ്‌കൂള്‍ പാഠപുസ്തകങ്ങളുടെയും ടീച്ചര്‍ ടെക്സ്റ്റുകളുടെയും പരിശീലനത്തിനാവശ്യമായ പാഠഭാഗങ്ങള്‍ എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റായ www.scert.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  
Friday, 8 May 2015

അവധിക്കാല പരിശീലനം

അവധിക്കാല പരിശീലനം

High School Vacation Training 2014-15

The teacher training for the year 2014-15  will be held on May 12th to May 28th.
which will be 5 day training  as subject  wise   
 
First  Phase will be started on  May 12th to May 15 &18.
 
Second phase: May 19th to May 23rd
Third Phase:   May 25th to May 29th

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ
 പരിശീലന കേന്ദ്രങ്ങള്‍


സാമൂഹ്യശാസ്ത്ര പരിശീലനം  LSN ഒറ്റപ്പാലം