ഓര്‍മ്മകുറിപ്പ്

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മക്കായി ഒരു വേദി, പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം...ssblogpalakkad@gmail.com ലേക്ക് ഡിജിറ്റല്‍
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
......

news....

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനസഹായികള്‍

Tuesday, 4 July 2017

geo2



                    (കടപ്പാട് :മാത്സ് ബ്ലോഗ്,യു.സി.വാഹിദ് സര്‍)



സാമൂഹ്യശാസ്ത്രം സെക്കന്റ് പാര്‍ട്ടില്‍ രണ്ടാം യൂണിറ്റ് കാറ്റിന്റെ ഗതി തേടി എന്നതാണല്ലോ. ഇന്ത്യയുടെ ചരിത്രഗതിയെ മാറ്റിമറിച്ച വാസ്കൊ ഡ ഗാമ എന്ന നാവികൻ കാറ്റിന്റെ കൈകളിലേറി ഇന്ത്യയിലെത്തിയ വിവരണത്തിൽ കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചാണ് ഈ യൂണിറ്റ് ആരംഭിക്കുന്നത്. വടകര ഉമ്മത്തൂര്‍ എസ്‌ഐഹയര്‍സെക്കന്ററി സ്‌ക്കൂളിലെ സാമൂഹ്യശാസ്ത്രവിഭാഗം അദ്ധ്യാപകനായ യു.സി അബ്ദുള്‍ വാഹിദാണ് ഈ യൂണിറ്റുമായി ബന്ധപ്പെട്ട പഠനസഹായികള്‍ തയ്യാറാക്കി മാത് സ് ബ്ലോഗിന് അയച്ചു തന്നിരിക്കുന്നത്. അന്തരീക്ഷ വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദമെന്നും, അന്തരീക്ഷമർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് കാറ്റുകൾക്ക് അടിസ്ഥാന കാരണമെന്നുമുള്ള മുന്നറിവ് പരിശോധിച്ച് അന്തരീക്ഷമർദ്ദവ്യതിയാനങ്ങൾക്കുള്ള കാരണങ്ങൾ ചിത്ര വിശകലനത്തിലൂടെ കണ്ടെത്തി വ്യത്യസ്ത പ്രദേശങ്ങളിലെ അന്തരീക്ഷ മർദ്ദം ബരോ മീറ്റർ ഉപയോഗിച്ച് കണ്ടെത്തി മാപ്പിൽ അടയാളപ്പെടുത്തി, ഒരേ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സമമർദ്ദരേഖകൾ വരച്ച് ഭൂമിയിലെ മർദ്ദമേഖലകൾ കണ്ടെത്തി, വരച്ച്,അതുണ്ടാകാനുള്ള കാരണങ്ങൾ പരിശോധിച്ച് വിവരണം തയ്യാറാക്കുകയാണ്.
ഉച്ചമർദ്ദമേഖലയിൽ നിന്നും ന്യൂനമർദ്ദമേഖലയിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് കാറ്റെന്ന് മനസ്സിലാക്കി, കാറ്റുകൾക്ക് പേര് നൽകി, കാറ്റിന്റെ വേഗതയേയും ദിശയേയും സ്വാധീനിക്കുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞ്, ടോറി സെല്ലി, കോറിയോലിസ്, ഫെറൽ എന്നിവരെ പരിചയപ്പെട്ട് വിവിധ തരം കാറ്റുകളെ പരിചയപ്പെടുകയാണ്. ആഗോള വാതങ്ങൾ, കാലികവാതങ്ങൾ, പ്രാദേശിക വാതങ്ങൾ എന്നിങ്ങനെയുള്ള കാറ്റുകളെ തിരിച്ചറിഞ്ഞ്, പട്ടികകൾ - ഫ്ലൊചാർട്ടുകൾ, കുറിപ്പുകൾ എന്നിവ തയ്യാറാക്കിയാണ് അനിമേഷന്റെ സഹായത്തോടെ തയ്യാറാക്കി ഈ പ്രസന്റേഷൻ അവസാനിക്കുന്നത്. നോട്ടുകൾ തയ്യാറാക്കാൻ pdf ഉം ഉപകാരപ്പെടും. അതുപോലെ 3 വീഡിയോയിലൂടെ ക്ലാസ്സ് പ്രക്രിയാ ബന്ധിതമായി കൊണ്ടുപോകാനും നേരിട്ട് അനുഭവങ്ങൾ നൽകാനും സാധിക്കും.
English Notes : Download
Presentation File (PPS): Download
Coriolis Effect - Video : Download
Monsoon Video : Download
Global Pressure belt and winds - Video: Download

No comments:

Post a Comment