ഓര്‍മ്മകുറിപ്പ്

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മക്കായി ഒരു വേദി, പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം...ssblogpalakkad@gmail.com ലേക്ക് ഡിജിറ്റല്‍
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
......

news....

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനസഹായികള്‍

Friday, 29 August 2014

starting the venture                         SS BLOG PALAKKAD

(www.ssblogpalakkad.blogspot.in)

പ്രിയ അധ്യാപക സുഹൃത്തുക്കളെ,

                                   ഐ.സി.ടി സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്ലാസ് മുറികളില്‍ സാമൂഹ്യശാസ്ത്ര പഠനപ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.ആവശ്യമായ പഠനസഹായികളും അവ ലഭ്യമാവുന്ന ഇടങ്ങളും ഇഷ്ടംപോലെ.എന്നാല്‍ ആവശ്യം വരുമ്പോള്‍ ഇതൊന്നും ലഭ്യമാകില്ലതാനും.പല സൈറ്റുകളിലും ബ്ലോഗുകളിലും കൈകളിലുമായി ചിതറികിടക്കുന്ന ഇത്തരം പഠനവിഭവങ്ങളെ ഒരു ബാനറിനു കീഴില്‍കൊണ്ടുവരിക എന്ന ഒരു ചെറിയപ്രവര്‍ത്തനത്തിന്റെ ഭാഗമമായി SS BLOG PALAKKAD നിങ്ങളുടെ മുമ്പിലെത്തുകയാണ്.വിമര്‍ശനങ്ങളെക്കാളുപരി നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.മാത്സ് ബ്ലോഗ്,എസ്.ഐ.ടി.സി.ഫോറംപാലക്കാട്,‍‍ഡയറ്റ് പാലക്കാട് ,കണ്ണൂര്‍,ശ്രീ.അക്ബര്‍ അലി ചാരങ്കാവ്,ശ്രീ.മലയന്‍കീഴ് ഗോപാലകൃഷ്ണന്‍.SSബ്ലോഗ് തൃശ്ശൂര്‍......തുടങ്ങി ലഭ്യമായ എല്ലാ സോഴ്സുകളും സാമൂഹ്യശാസ്ത്ര പഠനം രസകരമാക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി അനുവാദംപോലും ചോദിക്കാതെ ഉപയോഗപ്പെടുത്തീട്ടുണ്ട് .നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി....എന്ന ആശയമാണ് ഈ ബ്ലോഗ് മുന്നോട്ട് വെയ്ക്കുന്നത്.

                                     സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
                                    
                                                                                                                മുഹമ്മദ് ഇഖ്ബാല്‍.പി
                                                                           ജി.വി.എച്ച്.എസ്.എസ്.കൊപ്പം