ഓര്‍മ്മകുറിപ്പ്

സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മക്കായി ഒരു വേദി, പഠനപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം...ssblogpalakkad@gmail.com ലേക്ക് ഡിജിറ്റല്‍
പഠനസഹായികള്‍.അയച്ചുതരിക.നിങ്ങളുടെ കയ്യിലുള്ളത് മറ്റുള്ളവര്‍ക്കായി
......

news....

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പഠനസഹായികള്‍

Saturday, 2 August 2014

ഹിരോഷിമ/നാഗസാക്കി ദിനം


ഹിരോഷിമ/നാഗസാക്കി ദിനം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
ആഗസ്ത് 6,9
  • ഹിരോഷിമയിലെയും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചതിന്റെ വീഡിയോ സ്മാര്‍ട് ക്ലാസില്‍ പ്രദര്‍ശിപ്പിക്കാം.
  •  സഡാക്കോ സസാക്കി(പേപ്പര്‍ കൊണ്ടുള്ള പ്രാവ് )ഉണ്ടാക്കി വിദ്യാര്‍ഥികളെ കൊണ്ട് പറപ്പിക്കാം.
  • യുദ്ധ വിരുദ്ധ കഥകളും കവിതകളും ലേഖനങ്ങളും ശേഖരിച്ച് പതിപ്പിക്കാം
    സഡാക്കോ കൊക്കുകളെ നിര്‍മ്മിക്കാം.
  •  യുദ്ധ വിരുദ്ധ സന്ദേശ പ്ലക്കാര്‍ഡുകള്‍ തയ്യാറാക്കി സ്‌കൂള്‍ ചുമരുകളും പരിസരങ്ങളിലും പ്രദര്‍ശിപ്പിക്കം.
  •  യുദ്ധ വിരുദ്ധ സന്ദേശ പ്രസംഗം നടത്താം.
  •  ലോക മഹായുദ്ധത്തെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലെ ഭാഗങ്ങള്‍ വായിക്കാം.(സാഹിത്യ ക്ലബ്)
  •  വിദ്യാര്‍ഥികള്‍ക്ക് പ്രസന്റേഷന്‍ നിര്‍മ്മാണ മത്സരം
  •  പ്രശ്‌നോത്തരി മത്സരം
  • യുദ്ധ വിരുദ്ധ പോസ്റ്ററുകളുടെ നിര്‍മ്മാണവും പ്രദര്‍ശനവും
  •  ലിറ്റില്‍ ബോയിയായോ തടിമാടനായോ ഒരു വിദ്യാര്‍ഥി വേഷമിട്ട് ക്ലാസ് റൂമിലെത്തുക. തുടര്‍ന്ന് ഹിരോഷിമനാഗസാക്കി ദുരന്തങ്ങളെക്കുറിച്ചു വിവരിക്കുക.
  •  ഹിരോഷിമദിനത്തില്‍ യുദ്ധവിരുദ്ധ ആണവവിരുദ്ധ ചര്‍ച്ചകള്‍ സംഘടിപ്പിക്കാം.
  • യുദ്ധവും സമാധാനവും വിഷയത്തില്‍ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ സെമിനാര്‍
  •  യുദ്ധവിരുദ്ധ റാലികള്‍ നടത്താം.
  • യുദ്ധ വിരുദ്ധ സമാധാന റാലി നടത്താം.
  •  ബോംബുകള്‍ ഉള്‍പ്പെടെ ആയുധങ്ങളുടെ ചാര്‍ട്ട് ഉണ്ടാക്കാം.Etc..

No comments:

Post a Comment